പാകിസ്താനില്‍ കോടതി വളപ്പില്‍ ചാവേറാക്രമണം; 12 മരണം
text_fieldsഇസ്ലമാബാദ്: പാകിസ്താനിലെ മര്‍ദാനിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു. 50 ലധികം പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ മര്‍ദാനിലെ ജില്ലാ കോടതി വളപ്പിലാണ് ചാവേറാക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ അഭിഭാഷകരും സിവിലയന്‍മാരും ഉള്‍പ്പെടുന്നു. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആശുപത്രി പരിസരത്ത് നിരോധാഞ്ജ പുറപ്പെടുവിച്ചിട്ടുണ്ട്.
കോടതിക്ക് മുന്നില്‍ കൂടി നിന്ന ആളുകള്‍ക്ക് നേരെ ചാവേര്‍ ഗ്രനേഡുകള്‍ വലിച്ചെറിഞ്ഞ് ഭീതി പടര്‍ത്തിയ ശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
വെള്ളിയാഴ്ച രാവിലെ പെഷവാറിലെ ക്രിസ്ത്യന്‍ കോളനിയിലുണ്ടായ ചാവേറാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.
പാകിസ്താനിലെ അഭിഭാഷക സമൂഹത്തിനു നേരെ നിരവധി തവണ ചാവേറാക്രമണങ്ങള്‍ നടന്നിരുന്നു. കഴിഞ്ഞ മാസം ബലൂചിസ്താനിലെ ക്വറ്റയില്‍ കോടതിക്ക് മുന്നിലുണ്ടായ ചാവേറാക്രമണത്തില്‍ 65 ഓളം പേര്‍ കൊല്ലപ്പെടുകയും 150 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.