കാബൂളിൽ ഇരട്ടസ്േഫാടനം; 24 മരണം
text_fieldsകാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഉണ്ടായ ഇരട്ട ചാവേര്‍ ആക്രമണങ്ങളില്‍ 24 മരണം. നിരവധി പേരെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയോടെ കാബൂളിലെ അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയത്തിന് സമീപമാണ് ചാവേര്‍ ആക്രമണം ഉണ്ടായത്. ബോംബ് ധാരികളായ രണ്ട് പേര്‍ പ്രതിരോധ മന്ത്രാലയത്തിന് സമീപത്തേക്ക് വരുകയും ഒന്നിന് പിറകെ ഒന്നായി പൊട്ടിതെറിക്കുകയും ആയിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ഏഴ് പേരുടെ മരണം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയ വക്താവ് വഹീദ് മജ്‌റോ അറിയിച്ചു. സഫോടനത്തിന്റെ ഉത്തരവാദിത്ത്വം താലിബാന്‍ ഏറ്റെടുത്തു. കാബൂള്‍ സ്‌ഫോടനത്തെ അഫ്ഗാന്‍ പ്രസിഡൻറ് അഷ്‌റഫ് ഘാനി അപലപിച്ചു.
അമേരിക്കന്‍ പിന്തുണയോടെ ഭരിക്കുന്ന സര്‍ക്കാരിനിരെ ശക്തമായ പ്രതിഷേധം നടത്തുന്നതിന്റെ ഭാഗമാണ് ആക്രണമെന്ന് താലിബാന്‍ വ്യക്തമാക്കി. അടുത്ത മാസം ബ്രസ്സല്‍സില്‍ വെച്ച് നടക്കുന്ന സമ്മേളനത്തില്‍ താലിബാന്‍ തീവ്രവാദത്തെ എതിരിടുന്ന അഫ്ഗാന്‍ സൈന്യത്തിന് പാശ്ചാത്യ രാജ്യങ്ങള്‍ പിന്തുണ നല്‍കാന്‍ നിശ്ചയിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് കാബൂളിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിക്കു നേരെ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.