സിറിയയില്‍ അഞ്ചിടത്ത് ആക്രമണം; 40 മരണം
text_fieldsഡമസ്കസ്: സിറിയയിലെ ബശ്ശാര്‍ അല്‍അസദ് സര്‍ക്കാറിന്‍െറ നിയന്ത്രണത്തിലുള്ള അഞ്ച് പ്രദേശങ്ങളില്‍ നടന്ന സ്ഫോടനങ്ങളില്‍ 40 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തീരദേശ നഗരമായ ത്വര്‍തൂസ്, ഹോംസ്, ഹസാക, തലസ്ഥാന നഗരിയായ ഡമസ്കസിന്‍െറ പ്രാന്തപ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് സ്ഫോടനങ്ങളുണ്ടായത്. തിങ്കളാഴ്ച രാവിലെയാണ് അഞ്ചു സ്ഫോടനങ്ങളും നടന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍തന്നെയാണ് വെളിപ്പെടുത്തിയത്.
ഹസാകയുടെ പ്രധാന ഭാഗങ്ങളെല്ലാം വിമതരാണ് നിയന്ത്രിക്കുന്നത്. ഇവിടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചെറിയ ഭാഗത്താണ് സ്ഫോടനമുണ്ടായത്. അഞ്ചുപേരാണ് ഇവിടെ കൊല്ലപ്പെട്ടത്. ഹസാകയിലെ സ്ഫോടനത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്. ത്വര്‍തൂസ് നഗരത്തിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും 45 പേര്‍ക്ക് പരിക്കേല്‍കുകയും ചെയ്തു. ഈ പ്രദേശം ബശ്ശാര്‍ അല്‍അസദ് സര്‍ക്കാറിന്‍െറ പ്രധാന കേന്ദ്രമായാണ് അറിയപ്പെടുന്നത്. ഹോംസിലെ അല്‍സഹ്റ എന്ന സ്ഥലത്താണ് ആക്രമണമുണ്ടായത്. ബശ്ശാറടക്കമുള്ളവര്‍ ഉള്‍കൊള്ളുന്ന സിറിയയിലെ അലവി വിഭാഗങ്ങളുടെ ഒരു കേന്ദ്രമാണിത്. ഡമസ്കസിലുണ്ടായ ആക്രമണത്തില്‍ മൂന്നുപേരാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.