ഹോങ്കോങ് തെരഞ്ഞെടുപ്പ് : ചൈന വിരുദ്ധ പുതുതലമുറ ആക്ടിവിസ്റ്റുകള്‍ക്ക് മുന്നേറ്റം
text_fieldsബെയ്ജിങ്: ഹോങ്കോങ് നിയമനിര്‍മാണ സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ചൈനാവിരുദ്ധ നിലപാടുള്ള യുവ ആക്ടിവിസ്റ്റുകള്‍ക്ക് മുന്നേറ്റം. ചൈനയില്‍നിന്ന് ഹോങ്കോങ്ങിന് കൂടുതല്‍ സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെടുന്ന പുതുതലമുറ ആക്ടിവിസ്റ്റുകളുടെ കൂട്ടായ്മയാണ് മുന്നേറ്റമുണ്ടാക്കിയത്. എന്നാല്‍, തെരഞ്ഞെടുപ്പിന്‍െറ മുഴുവന്‍ ഫലവും പുറത്തുവന്നിട്ടില്ല. മൂന്നിലൊന്ന് വോട്ടുകള്‍ നേടി കൂട്ടായ്മ സഭയില്‍ വീറ്റോ അധികാരമുള്ള ബ്ളോക്കായേക്കുമെന്നാണ് അവസാന ഫലങ്ങളിലെ സൂചന. 2014ല്‍ വന്‍ ജനാധിപത്യാനുകൂല പ്രക്ഷോഭം സംഘടിപ്പിച്ച കൂട്ടായ്മയുടെ നേതാവ് നഥാന്‍ ലോയടക്കം സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
‘അംബ്രല്ല റെവലൂഷന്‍’ എന്നറിയപ്പെട്ട പ്രക്ഷോഭങ്ങളുടെ നേതൃത്വത്തിലുണ്ടായിരുന്ന 23കാരനാണ് നഥാന്‍. അര്‍ധ സ്വയംഭരണാധികാരം മാത്രമുള്ള ഹോങ്കോങ്ങില്‍ വോട്ടുശതമാനത്തില്‍ ഇപ്രാവശ്യം വര്‍ധനയുണ്ടായിരുന്നു. 70 അംഗ സഭയില്‍ 40 അംഗങ്ങളെ മാത്രമാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നത്. 30പേരെ നാമനിര്‍ദേശം ചെയ്യുന്ന രീതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.