ഇന്ത്യന്‍ വേരുകളുള്ള പ്രിയങ്ക യോഷികാവ മിസ് ജപ്പാന്‍
text_fieldsടോക്യോ: ഇന്ത്യന്‍ വേരുകളുള്ള പ്രിയങ്ക യോഷികാവ ജപ്പാന്‍ സൗന്ദര്യ റാണി. 2015ല്‍ അരിയാന മിയാമോട്ടോ എന്ന കറുത്തവര്‍ഗക്കാരിയെ ജപ്പാന്‍ സൗന്ദര്യറാണിയായി തെരഞ്ഞെടുത്തതിന്‍റെ പ്രതിഷേധങ്ങള്‍ അടങ്ങുന്നതിനിടെയാണ് അര്‍ധ ഇന്ത്യനായ പ്രിയങ്കയെ മിസ് ജപ്പാനായി തെരഞ്ഞെടുത്തിരിക്കുന്നത്.
ടോക്യോയില്‍ ജനിച്ചു വളര്‍ന്ന പ്രിയങ്കയുടെ പിതാവ് കൊല്‍ക്കത്ത സ്വദേശിയാണ്. ‘‘മത്സരത്തില്‍ അര്‍ധ ദേശീയതയുള്ളവര്‍ക്കെതിരെ പ്രചരണം നടന്നിരുന്നു. പിതാവ് ഇന്ത്യനായതുകൊണ്ട് താന്‍ ജപ്പാന്‍വംശജ അല്ലാതാകുന്നില്ല‘‘- പ്രിയങ്ക പ്രതികരിച്ചു.
പിതാവിന്‍്റെ ഇന്ത്യന്‍ ദേശീയതയില്‍ അഭിമാനം കൊള്ളുന്നു. ഇന്ത്യന്‍ സ്വാതന്ത്ര സമര സേനാനിയായ പിതാമഹന്‍്റെ കൊല്‍കത്തയിലെ വസതിയില്‍ മഹാത്മാ ഗാന്ധിയെ സ്വീകരിച്ചിരുന്നുവെന്നതും അഭിമാനകരമായ കാര്യമാണെന്നും അവര്‍ പറഞ്ഞു.
ആനയെ പരിശീലിപ്പിക്കുന്നതില്‍ ലൈസന്‍സ് നേടിയ 22 കാരി ഡിസംബറില്‍ വാഷിങ്ടണില്‍ നടക്കുന്ന വിശ്വസുന്ദരി മത്സരത്തില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ്. 2015 നു മുമ്പ് ജപ്പാന്‍ വംശജരല്ലാത്തവരെ സൗന്ദര്യമത്സരത്തില്‍ പങ്കെടുപ്പിച്ചിരുന്നില്ല. രാജ്യത്ത് നിലനിന്നിരുന്ന വംശീയ വിവേചനത്തിനെതിരെ പോരാടികൊണ്ടാണ് കറുത്ത വര്‍ഗക്കാരിയായ അരിയാന മിയാമോട്ടോ മത്സരിച്ച് ജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.