സിറിയയിൽ വീണ്ടും രാസായുധ പ്രയോഗം
text_fieldsഡമാസ്കസ്: സിറിയയിലെ വിമത സ്വാധീന മേഖലകളിൽ വീണ്ടും ഒൗദ്യോഗിക സൈന്യത്തിെൻറ രാസായുധ പ്രയോഗം. സംഭവത്തിൽ ഒരാൾ മരിക്കുകയും നൂറുകണക്കിന് ആളുകളെ ശ്വാസ തടസംമൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും െചയ്തിട്ടുണ്ട്. സിറിയൻ സൈന്യം നാല് ക്ലോറിൻ സിലിണ്ടറുകൾ ഹെലിക്കോപ്റ്ററുകൾ വഴി വർഷിച്ചതായാണ് ദൃക്സാക്ഷികൾ പറയുന്നത്. അതേസമയം അസദ് സർക്കാർ ഇത് നിഷേധിച്ചിട്ടുണ്ട്.
നവമാധ്യമങ്ങളിൽകൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന കുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. 2014ലും 2015ലും നടന്ന ക്ലോറിൻ ആക്രമണങ്ങൾക്ക് സിറിയയിലെ അസദ് ഭരണകൂടം ഉത്തരവാദിയാണെന്ന് നേരത്തെ െഎക്യ രാഷ്ട്രസഭ കണ്ടെത്തിയിരുന്നു. അഞ്ചു വർഷത്തിലധികമായി തുടരുന്ന സിറിയൻ ആഭ്യന്തര യുദ്ധത്തിൽ ഇതുവരെ മൂന്ന് ലക്ഷത്തിലധികം പേരാണ് അലപ്പോയിലും പരിസര പ്രദേശത്തുമായി കുടുങ്ങിക്കിടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.