മുംബൈ ഭീകരാക്രമണം ലഖ് വി ഉള്‍പ്പെടെ ഏഴു പേര്‍ക്ക് പാക് കോടതി നോട്ടീസ്
text_fieldsലാഹോര്‍: 2008ലെ മുംബൈ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് ലശ്കറെ ത്വയ്യിബ കമാന്‍ഡര്‍ സകിയുര്‍ റഹ്മാന്‍ ലഖ്വി ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പാകിസ്താനിലെ തീവ്രവാദവിരുദ്ധ കോടതി നോട്ടീസ് അയച്ചു. ഇവര്‍ ഇന്ത്യയിലത്തൊന്‍ ഉപയോഗിച്ച ബോട്ട് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് നോട്ടീസ്.
ഹരജിയില്‍ പ്രതികരണം അറിയിക്കാന്‍ പ്രോസിക്യൂഷനോടും കുറ്റാരോപിതരോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കറാച്ചിയിലെ പോര്‍ട്ട് സിറ്റിയില്‍ സൂക്ഷിച്ചിരിക്കുന്ന അല്‍ഫൗസ് എന്ന ബോട്ട് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്. ഈമാസം 22ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഇരുവിഭാഗങ്ങളും നിലപാട് വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമീഷന് ബോട്ട് പരിശോധിക്കാന്‍ അനുമതി നിഷേധിച്ച വിചാരണകോടതിയുടെ വിധി നേരത്തേ ഇസ്ലാമാബാദ് ഹൈകോടതി റദ്ദാക്കിയിരുന്നു.
2008 നവംബര്‍ 26ന് മും
ബൈ തീരത്ത് ആക്രമണത്തിനായി അല്‍ഫൗസ് ബോട്ടിലാണ് 10 ലശ്കര്‍ തീവ്രവാദികള്‍ ആയുധങ്ങളുമായി എത്തിയത്. ഇന്ത്യയിലത്തൊന്‍ തീവ്രവാദികള്‍ അല്‍ഫൗസ് ഉള്‍പ്പെടെ മൂന്ന് ബോട്ടുകള്‍ ഉപയോഗിച്ചെന്നാണ് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി കണ്ടത്തെിയിരിക്കുന്നത്. മുംബൈ ഭീകരാക്രമണക്കേസില്‍ പാകിസ്താന്‍ കുറേക്കൂടി ഉത്തരവാദിത്തം കാണിക്കണമെന്ന് യു.എസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.ലശ്കറെ ത്വയ്യിബ കമാന്‍ഡര്‍ ലഖ്വി, അബ്ദുല്‍ വാജിദ്, മസ്ഹര്‍ ഇഖ്ബാല്‍, ഹമദ് അമിന്‍ സാദിഖ്, ഷാഹിദ് ജമാല്‍ റിയാസ്, ജമീല്‍ അഹ്മദ്, യൂനുസ് അന്‍ജും എന്നിവരെയാണ് പ്രോസിക്യൂഷന്‍ കുറ്റക്കാരായി കണ്ടത്തെിയിരിക്കുന്നത്. ആക്രമണത്തിന്‍െറ സൂത്രധാരനായ ലഖ്വി ഒളിവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.