ഫലസ്തീനെതിരെയുള്ള പരാമർശം: ഇസ്രായേലിനെതിരെ അമേരിക്ക
text_fieldsജറൂസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിെൻറ ഫലസ്തീൻ വിരുദ്ദ പരാമർശത്തിനെതിരെ അമേരിക്ക രംഗത്ത്. ഫലസ്തീൻ ജനത ആഗ്രഹിക്കുന്നത് വംശീയമായ ഉൻമൂലനമാണെന്നായിരുന്നു നെതന്യാഹുവിെൻറ പരാമർശം. ഇസ്രായേൽ പ്രസ് ഒാഫീസ് പുറത്ത് വിട്ട വിഡിയോയിലാണ് വിവാദ പരാമർശം അടങ്ങിയിട്ടുള്ളത്. വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ അധിനിവേശത്തെ കുറിച്ച് സംസാരിക്കുേമ്പാഴാണ് നെതന്യാഹു ഇപ്രകാരം പറഞ്ഞത്.
ഇസ്രായേലിെൻറ പരാമർശത്തോട് ശക്തമായി വിയോജിക്കുന്നു. ഇത്തരം പരാമർശങ്ങൾ ഉചിതമല്ലാത്തതും ഉപകാരപ്രദമല്ലാത്തതാണെന്നും യു.എസ് ഡിപ്പാർട്ട്മെൻറ് സ്റ്റേറ്റ് വക്താവ് എലിസബത്ത് ട്രുഡ്യു പറഞ്ഞു.
വെസ്റ്റ്ബാങ്കിലെ ഇസ്രയേല്‍ അധിനിവേശം നിയമവിരുദ്ധമാണ്. എന്നാല്‍ കാലങ്ങളായി തങ്ങളുടെ തലമുറ ജീവിച്ചിരുന്ന പ്രദേശമാണെന്നാണ് ഇസ്രയേല്‍ വാദം. ഇതാണ് വെസ്റ്റ്ബാങ്കിലെ സമാധാന ശ്രമങ്ങള്‍ പരാജയപ്പെടാന്‍ കാരണമെന്നും അവർ കൂട്ടിച്ചേർത്തു. ഫലസ്തീന്‍ ഒരു സ്വതന്ത്രരാഷ്ട്രം വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നു. 1967ലെ മിഡില്‍ ഈസ്റ്റ് യുദ്ധത്തില്‍ ഇസ്രയേല്‍ നടത്തിയ അധിനിവേശ പ്രദേശം തിരിച്ചുപിടിക്കാനുള്ള പ്രയത്നത്തിലാണ് ഫലസ്തീൻ ജനത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.