ധാക്കയിലെ വസ്ത്ര നിർമാണശാലയിൽ തീപിടിത്തം; 23 മരണം
text_fieldsധാക്ക: ഗാസിപ്പൂരിലെ തുണി ഫാക്ടറിയിലുണ്ടായ തീപ്പിടുത്തത്തില്‍ 23 പേര്‍ മരിച്ചു. ഇന്ന് രാവിലെയാണ് രാജ്യ തലസ്ഥാനത്തിന് സമീപത്തെ ഫാക്ടറിയില്‍ ദുരന്തമുണ്ടായത്. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ 50 പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നാല് നില കെട്ടിടത്തില്‍ പടര്‍ന്ന തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ദുരന്തത്തിെൻറ കാരണം വ്യക്തമായിട്ടില്ല. അപകടസമയത്ത് നൂറോളം പേര്‍ കെട്ടിടത്തിനകത്ത് ഉണ്ടായിരുന്നു. ഫാക്ടറി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് തൊട്ട് മുമ്പാണ് തീപിടിത്തമുണ്ടായത്.ബംഗ്ലാദേശിലെ പ്രധാനപ്പെട്ട വ്യവസായമാണ് തുണിക്കച്ചവടം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2,800 കോടി രൂപയുടെ നേട്ടമാണ് തുണി കയറ്റുമതിയിലൂടെ ബംഗ്ലാദേശ് കൈവരിച്ചത്. ദുര്‍ബലമായ സുരക്ഷാ സംവിധാനങ്ങളാണ് ബംഗ്ലാദേശിലെ ഫാക്ടറികളിലുള്ളത്. 2013 ൽ ബംഗ്ലാദേശില്‍ റാണ പ്ലാസ എന്ന തുണി മില്ല് കെട്ടിടം തകര്‍ന്ന് 1,100 പേര്‍ മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.