ബഹിരാകാശ കുതിപ്പിനൊരുങ്ങി വീണ്ടും ചൈന
text_fieldsബെയ്ജിങ്: ബഹിരാകാശ ഗവേഷണ രംഗത്ത് മറ്റൊരു കുതിപ്പിനൊരുങ്ങുകയാണ് ചൈന. തദ്ദേശീയമായി വികസിപ്പിച്ച രണ്ടാമത്തെ ബഹിരാകാശ നിലയമായ (സ്പേസ് ലാബ്) തിയാങ്കോങ്-2 ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിക്ഷേപിക്കുമെന്ന് ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. സെപ്റ്റംബര്‍ 15നും 20നും ഇടക്കുള്ള ഒരു ദിവസമായിരിക്കും വിക്ഷേപണം.
തിയാങ്കോങ്-2 വിക്ഷേപണത്തിന് പൂര്‍ണമായും തയാറായിക്കഴിഞ്ഞിട്ടുണ്ട്. ലാബിനെ റോക്കറ്റുമായി ഘടിപ്പിച്ചിട്ടുണ്ട്. കൗണ്ട് ഡൗണ്‍ ഉടന്‍ ആരംഭിക്കും. ബഹിരാകാശത്ത് രണ്ടു യാത്രികര്‍ക്ക് 30 ദിവസംവരെ താമസിച്ച് പരീക്ഷണങ്ങള്‍ നടത്താവുന്ന സൗകര്യമുണ്ട് ഈ സ്പേസ് ലാബില്‍. നിലവില്‍ ബഹിരാകാശത്ത് പരീക്ഷണങ്ങള്‍ സാധ്യമാകുന്നത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐ.എസ്.എസ്)മാത്രമാണ്.
ഇവിടെ മൂന്നു ഗവേഷകര്‍ക്ക് ആറു മാസം വരെ കഴിയാം. നിരവധി രാജ്യങ്ങളുടെ കൂട്ടായ്മയിലൂടെ യാഥാര്‍ഥ്യമാക്കിയ ഐ.എസ്.എസിന് ബദലായി മറ്റൊരു ബഹിരാകാശ നിലയമാണ് ചൈനയുടെ ലക്ഷ്യം. 14.4 മീറ്റര്‍ നീളവും 3.35 മീറ്റര്‍ വ്യാസവുമുള്ള തിയാങ്കോങ്-2 വിജയകരമായി ബഹിരാകാശത്തത്തെിയാല്‍, നാസയുമായുള്ള ഗവേഷണ മത്സരത്തില്‍ ചൈനക്കുള്ള നിര്‍ണായക മുന്നേറ്റമാകും അത്. എയിറോ സ്പേസ് മെഡിസിന്‍ പോലുള്ള മേഖലകളില്‍ കൂടുതല്‍ ഗവേഷണത്തിനും അത് വഴിയൊരുക്കും.
തിയാങ്കോങ്-2ന് മുന്നോടിയായി ചൈന 2011ല്‍ തിയാങ്കോങ്-1 വിക്ഷേപിച്ചിരുന്നു. നാലു വര്‍ഷം ബഹിരാകാശത്ത് പ്രവര്‍ത്തിച്ച ഈ സ്പേസ് ലാബിലേക്ക് മൂന്നു ബഹിരാകാശ പേടകങ്ങള്‍ ചൈന അയച്ചു. ഇവ മൂന്നും കൃത്യമായി സ്പേസ് ലാബില്‍ ഇറങ്ങുകയും പിന്നീട് ഭൂമിയില്‍ തിരിച്ചത്തെുകയും ചെയ്തു. ഇതോടെ, സ്പേസ് ലാബിലേക്കുള്ള ആളില്ലാ യാത്ര എന്ന ആദ്യ കടമ്പയില്‍ ചൈന വിജയിച്ചു. 2015ലാണ് തിയാങ്കോങ്-1 പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ആകാശ സൗധം എന്നാണ് തിയാങ്കോങ് എന്ന ചൈനീസ് പദത്തിന്‍െറ അര്‍ഥം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.