ഹജ്ജിന് പരിസമാപ്തി; ആദ്യ സംഘം നാളെ മടങ്ങും
text_fieldsമക്ക: ജന്മസാഫല്യം തേടി ലോകത്തിന്‍െറ നാനാദിക്കുകളില്‍നിന്നത്തെി പരിശുദ്ധ ഹജ്ജിന്‍െറ കര്‍മങ്ങളിലലിഞ്ഞ് പിറന്നുവീണ കുഞ്ഞിന്‍െറ വിശുദ്ധിയോടെ അവര്‍ മക്കയോട് വിട പറയുന്നു. അനിഷ്ട സംഭവങ്ങളൊഴിഞ്ഞ സുരക്ഷിത ഹജ്ജ് നിര്‍വഹിച്ചാണ് തീര്‍ഥാടക ലക്ഷങ്ങള്‍ പലവഴിയില്‍ പിരിയുന്നത്. 19 ലക്ഷത്തോളം ഹാജിമാരും സുരക്ഷാ ജീവനക്കാരും സന്നദ്ധപ്രവര്‍ത്തകരുമായി മൂന്നു ലക്ഷം പേരാണ് ഇത്രയും നാള്‍ പുണ്യനഗരിയിലുണ്ടായിരുന്നത്. തീര്‍ഥാടകരില്‍ പകുതിയും ദുല്‍ഹജ്ജ് 12 ബുധനാഴ്ച തന്നെ കല്ളേറ് പൂര്‍ത്തിയാക്കി താമസസ്ഥലങ്ങളിലേക്ക് മടങ്ങിയിരുന്നു. ബാക്കിയുള്ളവര്‍ വ്യാഴാഴ്ച പിശാചിന്‍െറ പ്രതീകസ്തൂപങ്ങളില്‍ അവസാനത്തെ കല്ളേറും നിര്‍വഹിച്ച് കഅ്ബയെ ഒരു നോക്കു കൂടി കണ്‍നിറയെ കണ്ട് വിടവാങ്ങല്‍ പ്രദക്ഷിണവും നിര്‍വഹിച്ചാണ് തിരിച്ചുപോയത്.
വ്യാഴാഴ്ച വൈകുന്നേരം വരെ ജംറകളില്‍ വലിയ തിരക്കായിരുന്നു. നാലു നിലകളിലായി വിശാലമായി പണികഴിപ്പിച്ച ജംറ സമുച്ചയത്തില്‍ ഏര്‍പ്പെടുത്തിയ ശക്തമായ നിയന്ത്രണങ്ങള്‍ തിരക്ക് കുറക്കാന്‍ സഹായകമായി. കല്ളേറ് പൂര്‍ത്തിയാക്കി വിടവാങ്ങല്‍ പ്രദക്ഷിണത്തിനായി ലക്ഷങ്ങള്‍ കഅ്ബയിലേക്ക് ഒഴുകിയതോടെ ഹറമും പരിസരവും ജനപ്രളയത്തില്‍ മുങ്ങി. 162 രാജ്യങ്ങളില്‍നിന്നായി 18,62,909 തീര്‍ഥാടകരാണ് ഹജ്ജ് നിര്‍വഹിച്ചത്. ഇതില്‍ 7,80,681 പേര്‍ വനിതകളാണ്.
ഇന്ത്യന്‍ ഹാജിമാര്‍ മദീനയിലേക്ക്
ഹജ്ജ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഇന്ത്യയില്‍നിന്നുള്ള ഹാജിമാര്‍ മിനായിലെ കൂടാരങ്ങളില്‍നിന്ന് വ്യാഴാഴ്ച രാത്രിയോടെ താമസസ്ഥലങ്ങളില്‍ തിരിച്ചത്തെി. മദീനയിലേക്കുള്ള യാത്രയാണ് അടുത്ത ഘട്ടം. പ്രവാചകനഗരി കാണാന്‍ പോകുന്നതിന്‍െറ ആഹ്ളാദത്തിലാണ് തീര്‍ഥാടകര്‍. സെപ്റ്റംബര്‍ 20 മുതല്‍ യാത്ര തുടങ്ങും. 40000ല്‍പരം തീര്‍ഥാടകര്‍ മദീന സന്ദര്‍ശിക്കാനുണ്ട്. ഇവര്‍ മദീന വഴി നാട്ടിലേക്ക് തിരിച്ചുപോകും. മദീന സന്ദര്‍ശനം നേരത്തേ പൂര്‍ത്തിയാക്കിയ 52000ഓളം ഹാജിമാര്‍ ജിദ്ദ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളം വഴി ഇന്നുമുതല്‍ നാട്ടിലേക്ക് മടങ്ങും. ഡല്‍ഹിയില്‍നിന്നുള്ള സംഘമാണ് ആദ്യം മടങ്ങുന്നത്. മദീന വഴി ഹാജിമാരുടെ ആദ്യ സംഘം സെപ്റ്റംബര്‍ 29ന് മടങ്ങും. മക്കയിലത്തെിയതിനുശേഷം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട 80 തീര്‍ഥാടകരെ ആംബുലന്‍സില്‍ അറഫയിലത്തെിക്കാനായി. കേരളത്തില്‍നിന്നുള്ള എറണാകുളം പെരുമ്പിലാവ് സ്വദേശി ഇബ്രാഹിം കുട്ടി ഖാദര്‍ ഒഴിച്ചുള്ള മറ്റെല്ലാ തീര്‍ഥാടകര്‍ക്കും അറഫയിലത്തൊനായതായി ഇന്ത്യന്‍ ഹജ്ജ് കമീഷന്‍ അറിയിച്ചു. ഇബ്രാഹിം കുട്ടി ഖാദര്‍ ഇപ്പോഴും അബോധാവസ്ഥയിലാണ്. ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍നിന്നുള്ളവരടക്കം 10,585 തീര്‍ഥാടകരാണ് ഹജ്ജ് കമ്മിറ്റി വഴി കേരളത്തില്‍ നിന്നത്തെിയത്. ലക്ഷദ്വീപില്‍നിന്നുള്ള രണ്ടു പേരുള്‍പ്പെടെ 52 വളണ്ടിയര്‍മാരാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നത്. മലയാളി തീര്‍ഥാടകരില്‍ ഏഴു പേര്‍ മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.