പാകിസ്താനിലെ പള്ളിയില്‍ ചാവേര്‍ സ്ഫോടനം; 25 മരണം
text_fieldsപെഷാവര്‍: വടക്കു പടിഞ്ഞാറന്‍ പാകിസ്താനിലെ ഗോത്രവര്‍ഗമേഖലയായ മുഹമന്ദ് ഏജന്‍സിയില്‍ ചാവേറാക്രമണത്തില്‍ കുട്ടികളുള്‍പ്പെടെ 25 പേര്‍ മരിച്ചു. 29 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അഫ്ഗാന്‍ അതിര്‍ത്തിയിലാണ് ഈ പ്രവിശ്യ. മേഖലയിലെ പള്ളിയില്‍ ജുമുഅ നമസ്കാരത്തിനായി ആളുകള്‍ എത്തിയ സമയത്തായിരുന്നു സ്ഫോടക വസ്തുക്കള്‍ ദേഹത്തുവെച്ചു കെട്ടിയ ചാവേര്‍ പൊട്ടിത്തെറിച്ചത്.
ആക്രമണം നടന്നയുടന്‍ പൊലീസും രക്ഷാപ്രവര്‍ത്തകസംഘവും സംഭവസ്ഥലത്തേക്ക് കുതിച്ചത്തെി. സംഭവസമയം നിരവധി പേര്‍ പള്ളിക്കകത്തുണ്ടായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ചാവേറാക്രമണമാണെന്ന് പ്രാദേശികഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്.
വടക്കുപടിഞ്ഞാറന്‍ പാകിസ്താനില്‍ സ്കൂളുകള്‍, കോടതികള്‍, മസ്ജിദുകള്‍ എന്നിവ കേന്ദ്രീകരിച്ച് പാക്താലിബാന്‍ ആക്രമണം പതിവാണ്. വടക്കുപടിഞ്ഞാറന്‍ മേഖലയില്‍നിന്ന് തീവ്രവാദികളെ തുടച്ചുനീക്കുന്നതിന് 2014 ജൂണ്‍ മുതല്‍ സൈന്യം നീക്കം തുടങ്ങിയിരുന്നു.
ആക്രമണത്തെ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് ശക്തമായി അപലപിച്ചു. ശരീഫ് ഭീകരര്‍ക്കുനേരെ അന്തിമയുദ്ധം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സ്ഫോടനം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.