ചര്‍മരോഗം; പാക് പെണ്‍കുട്ടിക്ക് നടത്തിയത് 100 ശസ്ത്രക്രിയ
text_fieldsലാഹോര്‍: ആശുപത്രിക്കിടക്കയിലായിരുന്നു ഫൗസിയ യൂസുഫ് എന്ന 25കാരിയുടെ ജീവിതത്തിന്‍െറ ഒട്ടുമുക്കാല്‍ ഭാഗവും. ചെറുപ്രായത്തില്‍തന്നെ നൂറാമത്തെ ശസ്ത്രക്രിയക്കാണ് ലാഹോറിലെ ശൈഖ് സായിദ് ആശുപത്രിയില്‍ ഇപ്പോള്‍ ഈ പെണ്‍കുട്ടി വിധേയയായത്.
‘ഫൈബ്രോമറ്റോസെസ്’ എന്ന അപൂര്‍വ ചര്‍മരോഗമാണ് ഫൗസിയയുടെ ജീവിതം ആശുപത്രിക്കിടക്കയില്‍ തളച്ചിട്ടത്. ഇനിയും എത്ര വേണമെങ്കിലും ശസ്ത്രക്രിയക്ക് ഒരുക്കമാണ്. എന്നാല്‍, അസുഖം ബാധിച്ച ഇടതു കൈപ്പത്തി മുറിച്ചുമാറ്റാന്‍ താന്‍ സമ്മതിക്കില്ളെന്ന് സങ്കടക്കടലില്‍നിന്ന് ഫൗസിയ വിലപിക്കുന്നു. കൈ മുറിച്ചുമാറ്റിയില്ളെങ്കില്‍ ശരീരത്തിന്‍െറ ഇതര ഭാഗങ്ങളിലേക്കും കഴുത്തുവരെയും രോഗം പടരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍, കൈ ഇല്ലാതെ ജീവിക്കുന്നതിനെക്കാള്‍ മരണമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഫൗസിയ പറയുന്നു.
‘ഞാനൊരു പേരാളിയാണ്. എന്നാലും, ഒരു വികലാംഗയായി ജീവിക്കാനാവില്ളെന്ന് തുറന്നുപറയാന്‍ ആഗ്രഹിക്കുന്നു. ഈ ആശുപത്രിയാണ് എന്‍െറ രണ്ടാം വീട്. എട്ടാമത്തെ വയസ്സിലാണ് ഇടതുകൈക്ക് ആദ്യ ശസ്ത്രക്രിയ നടത്തിയത്. ഇവിടെ എന്നെ പരിചരിക്കുന്ന നിരവധി സുഹൃത്തുക്കള്‍ ഉണ്ട്. 1,50,000 രൂപയാണ് മാസം മരുന്നിനത്തില്‍ ചെലവ്. ഈ തുക സംഭാവന ചെയ്യുന്നവരോട് ഞാന്‍ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു -ഫൗസിയ പറഞ്ഞു.
സമ്പത്തിക പരാധീനതകള്‍ ഉള്ള മാതാപിതാക്കളുടെ അഞ്ചു മക്കളില്‍ രണ്ടാമത്തെവളാണ് ഫൗസിയ. രണ്ടാംതരത്തില്‍ പഠിക്കുമ്പോഴാണ് അവള്‍ ഈ ആശുപത്രിയില്‍ എത്തുന്നതെന്ന് ഓര്‍ത്തോപിഡിയാക് ഡിപ്പാര്‍ട്മെന്‍റ് മേധാവിയും ഫൗസിയയുടെ കൈയില്‍ 55 തവണ ശസ്ത്രക്രിയ നടത്തിയ ഡോക്ടറുമായ ഷഫീഖ് അഹ്മദ് ഓര്‍ത്തു.
ശരീരത്തിലെ മൃദുകോശങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് വേറിട്ട് വളരുന്നതരം രോഗമാണ് ഫൈബ്രോമറ്റോസെസ്. ഇപ്പോള്‍ നൂറാമത്തെ ശസ്ത്രക്രിയക്കുശേഷം ഗുരുതരമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇനി ചര്‍മം എടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മുന്നിലുള്ള ഏക വഴി കൃത്രിമമായി ചര്‍മം വെച്ചുപിടിപ്പിക്കലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.