സിറിയയില്‍ സന്നദ്ധ സംഘത്തിനുനേരെ വ്യോമാക്രമണം; 12പേര്‍ കൊല്ലപ്പെട്ടു
text_fieldsഡമസ്കസ്: സിറിയയിലെ അലപ്പോയിലേക്ക് അവശ്യവസ്തുക്കളുമായി പോകുകയായിരുന്ന സന്നദ്ധ സഹായ സംഘത്തിനുനേരെയുണ്ടായ വ്യോമാക്രമണത്തില്‍ 12പേര്‍ കൊല്ലപ്പെട്ടു. സിറിയന്‍ സര്‍ക്കാറിന്‍െറയോ റഷ്യയുടെയോ വിമാനങ്ങളാണ് ആക്രമണം നടത്തിയത്. സഹായവുമായി പോവുകയായിരുന്ന ട്രക്കുകള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്.
18 ട്രക്കുകള്‍ തകര്‍ന്നിട്ടുണ്ട്. സിറിയന്‍ റെഡ് ക്രസന്‍റ് എന്ന സന്നദ്ധ സംഘത്തിന്‍െറ സഹായവുമായി പോവുകയായിരുന്ന ലോറികളാണ് ആക്രമിക്കപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
സംഭവത്തില്‍ കൊല്ലപ്പെട്ടവരെല്ലാം റെഡ് ക്രസന്‍റ് പ്രവര്‍ത്തകരാണ്. ഇതോടെ അഞ്ചു വര്‍ഷമായി തുടരുന്ന യുദ്ധം കഴിഞ്ഞയാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിനുശേഷം വീണ്ടും രൂക്ഷമായി. വെടിനിര്‍ത്തല്‍ അവസാനിച്ച ശേഷമുണ്ടായ വ്യോമാക്രമണത്തില്‍ അലപ്പോയില്‍ 32പേര്‍ കൊല്ലപ്പെട്ടതായി ബ്രിട്ടനിലെ സിറിയന്‍ നിരീക്ഷണ കേന്ദ്രം അറിയിച്ചു.സിറിയയിലേക്കുള്ള യു.എന്‍ പ്രത്യേക ദൂതന്‍ സ്റ്റാഫണ്‍ ഡി മിസ്തുര സംഘത്തിനുനേരെയുണ്ടായ ആക്രമണത്തെ അപലപിച്ചു.
സിവിലിയന്മാരെ സഹായിക്കുന്നതിനുവേണ്ടി ദീര്‍ഘനാളായി നടന്ന ചര്‍ച്ചകള്‍ക്കുശേഷമാണ് സംഘത്തിന് അനുമതി ലഭിച്ചതെന്നും ആക്രമണം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന്‍െറ ഉത്തരവാദിത്തം റഷ്യക്കാണെന്ന് അമേരിക്ക പ്രതികരിച്ചു.എന്നാല്‍ ആക്രമണം നടത്തിയത് തങ്ങളല്ളെന്ന് റഷ്യ അറിയിച്ചു. റഷ്യയും അമേരിക്കയും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്കുശേഷം നിലവില്‍വന്ന വെടിനിര്‍ത്തല്‍ അവസാനിച്ചതായി തിങ്കളാഴ്ച സിറിയന്‍ സൈന്യം അറി
യിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.