ഇന്ത്യയുമായി നിരുപാധിക ചര്‍ച്ചക്ക് തയാറെന്ന് പാകിസ്താന്‍
text_fieldsഇസ് ലാമാബാദ്: കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയുമായി നിരുപാധിക ചര്‍ച്ചക്കു തയാറാണെന്ന് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് അറിയിച്ചു. കശ്മീര്‍ പ്രശ്നം പരിഹരിക്കാത്തിടത്തോളം കാലം ഇരുരാജ്യങ്ങളുടെയും ചര്‍ച്ച ഫലം കാണില്ളെന്നും അദ്ദേഹം പാക് ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. യു.എന്നില്‍ കശ്മീര്‍ വിഷയം ഫലപ്രദമായി ഉന്നയിക്കാന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനു കഴിഞ്ഞു. അത് സുപ്രധാന തര്‍ക്കമേഖലയാണെന്ന് അന്താരാഷ്ട്രസമൂഹത്തിന് ബോധ്യപ്പെട്ടു.
ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ ഇന്ത്യന്‍ സൈനികര്‍ കൊലപ്പെടുത്തിയതും ശരീഫ് യു.എന്നില്‍ ഉയര്‍ത്തി. സ്വയംഭരണത്തിനായുള്ള കശ്മീര്‍ ജനതയുടെ പോരാട്ടങ്ങള്‍ക്ക് പിന്തുണ തുടരും. ഇക്കാര്യത്തില്‍ യു.എന്‍ രക്ഷാകൗണ്‍സില്‍ സ്വതന്ത്രവും നീതിയുക്തവുമായ ഹിതപരിശോധന നടത്തണമെന്നും അസീസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.