ഉറി ആക്രമണം കശ്മീർ സംഘർഷത്തിെൻറ പ്രതികരണം– നവാസ് ശരീഫ്
text_fieldsഇസ്ലമാബാദ്: കശ്മീരിലെ സംഘർഷ സാഹചര്യങ്ങൾക്കെതിരായ ജനങ്ങളുടെ പ്രതികരണമാണ് ഉറി ഭീകരാക്രമണമെന്ന് പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശരീഫ്. ആക്രമണത്തിെൻറ പിന്നിൽ പാകിസ്താനാണെന്ന ഇന്ത്യയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
‘‘കശ്മീരിൽ നടന്ന നരഹത്യയുടെ പ്രതികരണമാണ് ഉറിയിലെ സൈനികാസ്ഥനത്തു നടന്ന ആക്രമണം. സംഘർഷത്തിനിടെ കശ്മീരിൽ കൊല്ലപ്പെട്ടതോ, പരിക്കേറ്റതോ ആയവരുടെ കുടുംബാഗങ്ങളുടെ പ്രതികരണമാണ് സൈന്യത്തിനു നേരെ നടന്ന ആക്രമണം’’– െഎക്യ രാഷ്ട്ര സഭ പ്രതിനിധ സമ്മേളനം കഴിഞ്ഞ് ന്യൂയോർക്കിൽ നന്ന് മടങ്ങുന്നതിനിടെ മാധ്യമപ്രവർത്തകരോടാണ് ശരീഫ് ഇക്കാര്യം പറഞ്ഞത്.
ആക്രമണത്തിൽ യാതൊരു അന്വേഷണവും നടത്താതെയാണ് ഇന്ത്യ പാകിസ്താനു നേരെ ആരോപണമുന്നയിച്ചത്. തെളിവുകളില്ലാതെ പാകിസ്താനു നേരെ നിരുത്തരവാദപരമായി കുറ്റം ചുമത്തുന്ന നടപടിയാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായതെന്നും നവാസ് ശരീഫ് കുറ്റപ്പെടുത്തി. ആക്രമണം നടന്ന് മണിക്കൂറുകൾക്കകം തന്നെ പ്രാഥമിക അന്വേഷണം പോലുമില്ലാതെ പാകിസ്താനാണ് പിന്നിലെന്ന് ഇന്ത്യ പ്രസ്താവിക്കുകയാണുണ്ടായത്. ജമ്മു കശ്മീർ സംഘർഷത്തിൽ പരിഹാരമില്ലാതെ മേഖലയിൽ സമാധാനം പുലർത്തുകയെന്നത് അസംഭവ്യമാണെന്നും ശരീഫ് പറഞ്ഞു.
കശ്മീരിൽ കൊടിയ മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നതെന്ന ശരീഫിെൻറ യു.എൻ പ്രസംഗത്തിന് രൂക്ഷ ഭാഷയിൽ ഇന്ത്യ മറുപടി നൽകിയിരുന്നു. പാകിസ്താൻ ഭീകര രാഷ്ട്രമാണെന്നും ഭരണകൂടം ഭീകര സംഘടനകളെ വളർത്തികൊണ്ടുവരികയാണെന്നും ഇന്ത്യൻ പ്രതിനിധി യു.എന്നിൽ തിരിച്ചടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.