ലോകത്തിലെ വലിയ ടെലിസ്കോപ് ചൈനയില്‍ പ്രവര്‍ത്തനം തുടങ്ങി
text_fieldsബെയ്ജിങ്: അന്യഗ്രഹങ്ങളിലെ ജീവന്‍െറ സാന്നിധ്യം കണ്ടത്തൊന്‍ സഹായിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ടെലിസ്കോപ് ചൈനയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. നക്ഷത്രങ്ങളില്‍നിന്നും ഗാലക്സികളില്‍നിന്നുമുള്ള സിഗ്നലുകള്‍ക്കായി ഭീമന്‍ റേഡിയോ ടെലിസ്കോപ് തിരച്ചില്‍ തുടങ്ങിയതായി ചൈനീസ് അധികൃതര്‍ അറിയിച്ചു. കെപ്ളര്‍ ടെലിസ്കോപ് ഉപയോഗിച്ച് നാസ ഭൂമിക്ക് സമാനമായ ഗ്രഹം കണ്ടത്തെിയതിനു പിന്നാലെയാണ് ചൈന റേഡിയോ ടെലിസ്കോപ്പിന്‍െറ നിര്‍മാണം വേഗത്തിലാക്കിയത്. ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന്‍െറ മേല്‍നോട്ടത്തില്‍ നാഷനല്‍ അസ്ട്രോണമിക്കല്‍ ഒബ്സര്‍വേഷനാണ് ഇത്് രൂപകല്‍പന ചെയ്തത്.
120 കോടി യുവാന്‍ (ഏകദേശം 1245 കോടി രൂപ) ആണ് നിര്‍മാണ ചെലവ്. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗൂഷു പ്രവിശ്യയിലാണ് ടെലിസ്കോപ് നിര്‍മിച്ചത്. 30 ഫുട്ബാള്‍ ഗ്രൗണ്ടുകളുടെ വലുപ്പം വരും ഈ റേഡിയോ ടെലിസ്കോപ്പിന്. 2011 മാര്‍ച്ചില്‍ തുടങ്ങിയ നിര്‍മാണം അഞ്ചുവര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ലോകരാജ്യങ്ങള്‍ക്കിടയില്‍ ബഹിരാകാശ ശക്തിയായി വളരാനുള്ളചൈനയുടെ ത്വരയാണ് ഭീമന്‍ റേഡിയോ ടെലിസ്കോപിലേക്ക് എത്തിച്ചതെന്ന് ചൈനീസ് പ്രസിഡന്‍റ്ഷി ജിന്‍പിങ് പറഞ്ഞു. വലിയ ഡിഷിനകത്ത് 4450തോളം പാനലുകള്‍ സ്ഥാപിച്ചാണ് ഭീമന്‍ റേഡിയോ ടെലിസ്കോപ് നിര്‍മിച്ചിരിക്കുന്നത്. പ്രപഞ്ച രഹസ്യങ്ങളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഇത് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂമിയില്‍നിന്ന് 1000 പ്രകാശവര്‍ഷം അകലെ എന്തെങ്കിലും തരത്തിലുള്ള റേഡിയോ ട്രാന്‍സ്മിഷന്‍ നടക്കുന്നുണ്ടെങ്കില്‍ ടെലിസ്കോപ് കണ്ടുപിടിക്കും. അരക്കിലോമീറ്റര്‍ വ്യാസമുള്ള ഈ ടെലിസ്കോപ് കാല്‍നടയായി ചുറ്റിവരാന്‍ കുറഞ്ഞത് 40 മിനിറ്റെടുക്കും. ഏകദേശം 4500 ത്രികോണാകൃതിയിലുള്ള കൂറ്റന്‍ പാനലുകളാണ് ഇതിലുള്ളത്.
2036ഓടെ സ്വന്തം ബഹിരാകാശ നിലയത്തില്‍നിന്ന് മനുഷ്യനെ ചന്ദ്രനിലത്തെിക്കുക എന്നതാണ് ചൈന സ്വപ്നം കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.