Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനേപാളിൽ ബസ്​...

നേപാളിൽ ബസ്​ കൊക്കയിലേക്ക്​ മറിഞ്ഞ്​ 21 മരണം

text_fields
bookmark_border
നേപാളിൽ ബസ്​ കൊക്കയിലേക്ക്​ മറിഞ്ഞ്​ 21 മരണം
cancel

കാഠ്​മണ്ഡു: നേപാളിൽ ബസ്​ കൊക്കയിലേക്ക്​ മറിഞ്ഞ്​ 21 മരണം. തെക്ക്​ പടിഞ്ഞാറ്​ നേപാളിലെ ഡാങ്​ ജില്ലയിലാണ്​ സംഭ വം. കോളജ്​ വിദ്യാർഥികളും അധ്യാപകരുമാണ്​ അപകടത്തിൽ പെട്ടത്​. ഘൊരാഹിയിലേക്ക്​ പോകുന്ന ബസാണ്​ പർവ്വത പ്രദേശങ്ങളിലൂടെയുളള ഹൈവേയിൽ നിന്ന്​ തെന്നി കൊക്കയിലേക്ക്​ വീണത്​. അപകടത്തിൽ 15 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു.

വെള്ളിയാഴ്​​ച വൈകീട്ടാണ്​ അപകടമുണ്ടായത്​. 700 അടി താഴ്​ചയിലേക്കാണ്​ ബസ്​ വീണത്​. 13 പുരുഷൻമാരുടെയും മൂന്നു സ്​ത്രീകളുടെയും മൃതദേഹം​ ഇതുവരെ കണ്ടെത്തി​. പരിക്കേറ്റ 15​ േപരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്​.

കൃഷ്​ണ സെൻ ചക്ക്​ പോളിടെക്​നിക്​ ഇൻസ്​റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളാണ്​ അപകടത്തിൽ പെട്ടത്​. ഫീൽഡ്​ ട്രിപ്പി​​​​െൻറ ഭാഗമായി ഡാങ്ങിലെ ഫാം സന്ദർശിച്ച്​ മടങ്ങുകയായിരുന്നു സംഘം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nepal bus accidentworld newsmalayalam news
News Summary - 21 killed as bus crashes in Nepal - World News
Next Story