പാക് തെരഞ്ഞെടുപ്പ്: പരക്കെ അക്രമം; 35 മരണം
text_fieldsഇസ്ലാമാബാദ്: പാകിസ്താനിൽ ബുധനാഴ്ചത്തെ നിർണായകമായ പൊതുതെരഞ്ഞെടുപ്പിൽ പരക്കെ അക്രമം. തെക്കുപടിഞ്ഞാറൻ നഗരമായ ക്വറ്റയിൽ ബോംബാക്രമണത്തിൽ 33 േപർ കൊല്ലപ്പെട്ടു. വിവിധ പാർട്ടി പ്രവർത്തകർ തമ്മിൽ മറ്റിടങ്ങളിലുണ്ടായ ചെറിയ സംഘർഷങ്ങളിൽ രണ്ടുപേരും മരിച്ചു. വോെട്ടടുപ്പ് കേന്ദ്രത്തിന് സമീപത്താണ് ക്വറ്റയിൽ ആക്രമണമുണ്ടായത്. പൊലീസ് വാഹനത്തെ ലക്ഷ്യംവെച്ച് നടന്ന ആക്രമണത്തിൽ രണ്ടു പൊലീസുകാരും കൊല്ലപ്പെട്ടു.
മോേട്ടാർ സൈക്കിളിലെത്തിയ ആളാണ് ബോംബ് സ്ഫോടനത്തിനു പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തിെൻറ ഉത്തരവാദിത്തം െഎ.എസ് ഏറ്റെടുത്തതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെരഞ്ഞെടുപ്പിലെ പ്രധാന കക്ഷികളുടെ അണികളാണ് വിവിധയിടങ്ങളിൽ ഏറ്റുമുട്ടിയത്.
സ്വാബി പട്ടണത്തിൽ ഇരു പാർട്ടി പ്രവർത്തകർ തമ്മിൽ വെടിവെപ്പുണ്ടായി. ഇതിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമസംഭവങ്ങളെ തുടർന്ന് വോെട്ടടുപ്പ് സമയം നീട്ടണമെന്ന് വിവിധ പാർട്ടികൾ ആവശ്യമുന്നയിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമീഷൻ തള്ളി.
തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കിടെ അക്രമ സംഭവങ്ങൾ അരങ്ങേറിയ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിന് ഒരുക്കിയത്. 8508 പോളിങ് സ്റ്റേഷനുകളിലേക്ക് 3,71,388 സുരക്ഷ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു. ഒരേസമയം നാലിൽ കൂടുതൽ പേർക്ക് പോളിങ് സ്േറ്റഷനിൽ പ്രവേശിക്കുന്നതിനും വിലക്കുണ്ടായിരുന്നു. നവാസ് ശരീഫിെൻറ പാകിസ്താൻ മുസ്ലിം ലീഗും ക്രിക്കറ്റിൽനിന്ന് രാഷ്ട്രീയത്തിലെത്തിയ ഇംറാൻ ഖാെൻറ പാകിസ്താൻ തഹ്രീകെ ഇൻസാഫ് പാർട്ടിയും പ്രധാനമായും മത്സര രംഗത്തുള്ള തെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പോളിങ്ങാണ് രേഖപ്പെടുത്തിയത്. രാവിലെ എട്ടിന് ആരംഭിച്ച വോെട്ടടുപ്പ് വൈകീട്ട് ആറോടെയാണ് അവസാനിച്ചത്.
പഞ്ചാബ്, സിന്ധ്, ഖൈബർ-പഖ്തൂൻഖ്വാ, ബലൂചിസ്താൻ എന്നീ നാലു പ്രവിശ്യകളിലെ 272 ദേശീയ അസംബ്ലി സീറ്റുകളിലേക്കും 577 പ്രവിശ്യ നിയമസഭ സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. കേവല ഭൂരിപക്ഷത്തിന് 137 സീറ്റുകളിൽ വിജയിക്കണം. 20 കോടിയിലേറെ വരുന്ന പാക് ജനസംഖ്യയിലെ 10.6 കോടി പേർക്കാണ് സമ്മതിദാനാവകാശമുള്ളത്.
1947ൽ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കപ്പെട്ടതു മുതൽ സൈന്യവും ജനാധിപത്യ സർക്കാറും മാറിമാറി ഭരിച്ച പാരമ്പര്യമാണ് പാകിസ്താന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.