കാബൂളിൽ സ്ഫോടനം; 26 മരണം
text_fieldsകാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലുണ്ടായ സ്ഫോടനത്തിൽ 26 പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരിക്കേറ്റു. പേർഷ്യൻ പുതുവർഷം ആഘോഷിക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. കാബൂളിലെ സർവകലാശാലക്കും കാർെട്ട സഖി ആരാധനാലയത്തിനും സമീപത്തായി ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു.
കാർെട്ട സഖി ആരാധനാലയം നിരവധി തവണ ആക്രമണത്തിൽ പെട്ടിട്ടുണ്ട്. ജനുവരിയിൽ 100പേർ കൊല്ലപ്പെട്ട ആക്രമണത്തിനു ശേഷം തലസ്ഥാന നഗരിയുടെ സുരക്ഷ വർധിപ്പിക്കുമെന്ന് സർക്കാർ വാഗ്ദാനം നൽകിയിരുന്നെങ്കിലും അതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്.
ആരാധനാലയത്തിൽ നിന്ന് സിറ്റിയിലെ പ്രധാന സർവകലാശാലയിലേക്ക് നടക്കുന്ന ആളുകൾക്കിടയിലാണ് സ്ഫോടനമുണ്ടായത്. പ്രാചീന പേർഷ്യൻ പുതുവത്സരാഘോഷമായ ‘നവ്റുസി’നിടെയാണ് സ്ഫോടനം. വസന്തകാലത്തിെൻറ ആരംഭമാണ് നവ്റുസ്. അഫ്ഗാനിസ്ഥാനിൽ വ്യാപകമായി കൊണ്ടാടുന്ന ആേഘാഷമാണിത്. എന്നാൽ ഇത് അനിസ്ലാമികമാണെന്നാണ് മതമൗലികവാദികളുടെ പക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.