ഹാഫീസ് സഇൗദ് പാകിസ്താൻ തെരഞ്ഞെടുപ്പിൽ മൽസരിക്കും
text_fieldsകറാച്ചി: മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരനെന്ന് സംശയിക്കുന്ന ഹാഫീസ് സഇൗദ് പാകിസ്താൻ തെരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന് റിപ്പോർട്ട്. 2018ൽ പാകിസ്താനിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ മിലി മുസ്ലിം ലീഗ ് പാർട്ടിയുടെ സ്ഥാനാർഥിയായാവും ഹാഫീസ് സഇൗദ് മൽസരിക്കുക. . എന്നാൽ അദ്ദേഹത്തിെൻറ മണ്ഡലം സംബന്ധിച്ച് ധാരണയായിട്ടില്ല.
ഇൗ വർഷം ജനുവരി മുതൽ ഹാഫീസ് സഇൗദ് പാകിസ്താനിൽ വീട്ടുതടങ്കലിലായിരുന്നു. നവംബർ 24ന് വീട്ടുതടങ്കലിൽ നിന്ന് ഹാഫീസ് സഇൗദിനെ മോചിപ്പിച്ചു. ഹാഫീസിനെ മോചിപ്പിച്ചതിനെതിരെ ഇന്ത്യയും അമേരിക്കയും ശക്തമായി രംഗത്തെത്തിയിരുന്നു.
അടുത്ത വർഷത്തെ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ മിലി മുസ്ലിം ലീഗ് തീരുമാനിച്ചിട്ടുണ്ട്. താനും അവർക്കൊപ്പമുണ്ടാവും. സ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്ന കശ്മീരി ജനതക്ക് വേണ്ടിയാണ് തെൻറ പോരാട്ടമെന്നും ഹാഫീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.