പാകിസ്താനിൽ ഏറ്റുമുട്ടലിൽ മൂന്നു ഭീകരർ െകാല്ലെപ്പട്ടു
text_fieldsപെഷവാർ: വടക്കുപടിഞ്ഞാറൻ പാക്കിസ്താനിലെ ചർസാദ ജില്ലയിലെ തങ്ഗി പട്ടണത്തിൽ കോടതിക്ക് സമീപം ബോംബാക്രമണം. ആക്രമണം നടത്തിയ മൂന്നു ചാവേറുകളെ പാക് സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു.
മൂന്നു തോക്കുധാരികൾ കോടതിസമുച്ചയത്തിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചു. വെടിവെച്ചും ഗ്രനേഡെറിഞ്ഞും ഭീകരാന്തരീക്ഷം സൃഷ്ടിച്ച ചാവേറുകളുമായി സുരക്ഷാ ഉദ്യേഗസ്ഥർ ഏറ്റുമുട്ടി. ചാവേറുകളിൽ ഒരാളെ കോടതിസമുച്ചയത്തിെൻറ കവാടത്തിൽ തെന്ന വെടിവെച്ചു വീഴ്ത്തി. ഒരാൾ കോടതി കോമ്പൗണ്ടിനുള്ളിൽ കയറിയ ശേഷമാണ് മരണപ്പെട്ടത്. മൂന്നാമത്തെയാൾ ഗ്രനേഡ് പൊട്ടിെത്തറിച്ച് മരിച്ചുവെന്നും ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ബോംബാക്രമണത്തിനിടയാക്കിയത് എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല.
അഞ്ച് സാധാരണക്കാർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും സ്ഥീരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഒരു അഭിഭാഷകൻ മരിച്ചുവെന്നും പത്തു പേർക്ക് പരിക്കേറ്റുവെന്നും പ്രാദേശിക ഭരണകൂടം പറയുന്നു. കഴിഞ്ഞ ആഴ്ചയാണ് പാകിസ്താനിലെ ആരാധനാലയത്തിൽ 100 പേർ െകാല്ലെപ്പട്ട ബോംബാക്രമണം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.