മലയാളിയടക്കം മൂന്ന് ഇന്ത്യൻ വംശജർ ന്യൂസിലൻഡ് പാർലമെൻറിലേക്ക്
text_fieldsഒാക്ലാൻറ്: ന്യൂസിലൻഡ് പാർലമെൻറിലേക്ക് നടന്ന പൊതു െതരഞ്ഞെടുപ്പിൽ മലയാളിയടക്കം മുന്ന് ഇന്ത്യൻ വംശജർക്ക് വിജയം. കൻവാൽജിത് സിങ് ബക്ഷി, ഡോ. പരംജീത് പാർമർ, മലയാളിയായ പ്രിയങ്ക രാധാകൃഷ്ണൻ എന്നിവരാണ് 121 അംഗ പാർലെമൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
കൻവാൽജിത് സിങ് ബക്ഷി നാലാം തവണയാണ് എം.പിയാകുന്നത്. പരംജീത് രണ്ടാം തവണയും. ഇരുവരും നാഷണൽ പാർട്ടി എം.പിമാരാണ്. ലേബർ പാർട്ടി സ്ഥാനാർഥിയായ പ്രിയങ്ക രാധാകൃഷ്ണൻ ആദ്യ അങ്കത്തിലാണ് വിജയം വരിച്ചത്. 2008ലാണ് ബക്ഷി ആദ്യമായി തെരെഞ്ഞടുക്കപ്പെടുന്നത്.
ന്യൂസിലൻഡ് പാർലമെൻറിലേക്ക് െതരെഞ്ഞടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനും ആദ്യ സിക്കുകാരനും ഡൽഹി സ്വദേശിയായ ബക്ഷിയായിരുന്നു. ഒക്ലാൻറിൽ താമസിക്കുന്ന പാർമർ പുെന സ്വദേശിയാണ്. ആദ്യമായി പാർലമെൻറിലെത്തിയ 38കാരിയായ പ്രിയങ്ക രാധാകൃഷ്ണൻ എറണാകുളം പറവൂർ സ്വദേശിയാണ്. സിംഗപ്പൂരിലാണ് വളർന്നത്. പിന്നീട് പഠനാവശ്യാർഥം ന്യൂസിലൻഡിലേക്ക് കുടിയേറുകയായിരുന്നു.
ഭരണകക്ഷിയായ നാഷണൽ പാർട്ടി തെരഞ്ഞെടുപ്പിൽ ഒന്നാമതായെങ്കിലും പാർലമെൻറിൽ ഭൂരിപക്ഷം ലഭിച്ചിട്ടില്ല. കേന്ദ്രം ഭരിക്കുന്ന നാഷണൽ പാർട്ടിക്ക് ഒമ്പതു വർഷത്തെ അധികാരം തുടരണമെങ്കിൽ കൂട്ടു മന്ത്രിസഭ രൂപീകരിക്കേണ്ടി വരും. നാഷണൽ പാർട്ടിക്ക് 46 ശതമാനം വോട്ടും ലേബർ പാർട്ടിക്ക് 35.8 ശതമാനം വോട്ടുമാണ് ലഭിച്ചത്. ബാക്കിയുള്ള വോട്ടുകൾ ചെറുപാർട്ടികൾ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.