പാക് അതിർത്തിയിൽ യു.എസ് േഡ്രാൺ ആക്രമണത്തിൽ മൂന്നു മരണം
text_fieldsപെഷാവർ: പാക്-അഫ്ഗാൻ അതിർത്തി പ്രദേശമായ ഖുർറമിൽ യു.എസ് സേന നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്നു േപർ കൊല്ലപ്പെട്ടു. ഇവരിലൊരാൾ ഹഖാനി വിഭാഗത്തിെൻറ മുതിർന്ന കമാൻഡറും മറ്റു രണ്ടുപേർ സഹായികളുമാണ്. ഇയാളുടെ വീട് േഡ്രാണിൽനിന്ന് രണ്ട് മിസൈലുകൾ ഉപയോഗിച്ച് തകർക്കുകയായിരുന്നു.
ഹഖാനി വിഭാഗത്തിെൻറ കേന്ദ്രങ്ങളിൽ യു.എസ് സേന ഇടക്കിടെ ഡ്രോൺ ആക്രമണങ്ങൾ നടത്താറുണ്ട്. ജനുവരി 17നും സമാനമായ ആക്രമണം നടന്നിരുന്നു. ഇതിൽ ഒരാൾക്ക് പരിക്കേറ്റു. കഴിഞ്ഞവർഷം ആഗസ്റ്റിൽ ഡോണൾഡ് ട്രംപ് അധികാരത്തിലേറിയ ശേഷമാണ് ആക്രമണങ്ങൾ വർധിച്ചത്. പാകിസ്താൻ ഭീകരർക്ക് സുരക്ഷിത താവളമാകുന്നുവെന്ന് യു.എസ് നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിെൻറ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് പാകിസ്താൻ വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.