കാബൂളിൽ താലിബാൻ ആക്രമണം; മൂന്ന് യു.എസ് ഭടൻമാർ കൊല്ലപ്പെട്ടു
text_fieldsകാബൂൾ: കാബൂളിലെ യു.എസ് താവളമായ ബാഗ്രാം വ്യോമകേന്ദ്രത്തിനു സമീപം താലിബാൻ ബോംബാ ക്രമണം. മൂന്നുഭടൻമാർ ഉൾപ്പെടെ നാലു അമേരിക്കൻ പൗരൻമാർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ മൂന്നുപ േർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. റോഡു വക്കിൽ സ്ഥാപിച്ച ബോംബ് പൊട്ടിയതാണെന്നും അതല്ല, ചാവേർ സ്ഫോടനമാണെന്നും വ്യത്യസ്ത റിപ്പോർട്ടുകളാണ് അഫ്ഗാനിസ്താനിൽനിന്ന് വരുന്നത്.
അഫ്ഗാനിലെ യു.എസ്-നാറ്റോ സഖ്യത്തിെൻറ ഏറ്റവും വലിയ കേന്ദ്രമാണ് ബാഗ്രാം. വടക്കൻ അഫ്ഗാനിലെ സാരിപുൽ പ്രവിശ്യയിലുണ്ടായ മറ്റൊരു ആക്രമണത്തിൽ അഞ്ചു അഫ്ഗാൻ സുരക്ഷ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ സൈനിക, പൊലീസ് സംയുക്ത കേന്ദ്രത്തിനു നേർക്കാണ് ആക്രമണമുണ്ടായത്.
ഇതിെൻറ ഉത്തരവാദിത്തവും താലിബാൻ ഏറ്റെടുത്തു. തിങ്കളാഴ്ചയിലെ സംഭവത്തോടെ ഈ വർഷം അഫ്ഗാനിൽ കൊല്ലപ്പെട്ട അമേരിക്കൻ ൈസനികരുടെ എണ്ണം ഏഴായി. കഴിഞ്ഞവർഷം 13 യു.എസ് ൈസനികരാണ് കൊല്ലപ്പെട്ടത്. നിലവിൽ 14,000 യു.എസ് ൈസനികരാണ് അഫ്ഗാനിസ്താനിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.