കാട്ടുതീ; ആസ്ട്രേലിയയിൽ ചത്തൊടുങ്ങിയത് 50 കോടിയോളം ജീവികൾ
text_fieldsസിഡ്നി: ആസ്ട്രേലിയയിൽ തുടരുന്ന കാട്ടുതീയിൽ ചാമ്പലായത് 48 കോടി ജീവികളെന്ന് റിപ്പോർട്ടുകൾ. വംശനാശം സംഭവിച്ചു കൊ ണ്ടിരിക്കുന്ന സസ്തനി വർഗമായ കൊവാലകൾ ആയിരക്കണക്കിന് ചത്തൊടുങ്ങിയിട്ടുണ്ട്. സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ എന്നിവ ഉൾപ്പടെയാണ് 48 കോടി ജീവജാലങ്ങൾ ഇല്ലാതായതെന്ന് സിഡ്നി സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.
കാട്ടുതീ പടർന്ന ആസ്ട്രേലിയൻ സംസ്ഥാനങ്ങളായ ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ എന്നിവിടങ്ങളിൽ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഉഷ്ണക്കാറ്റ് കാരണം ശനിയാഴ്ച കാട്ടുതീ കടുത്തേക്കുമെന്ന കാലാവസ്ഥാ പ്രവചനത്തിെൻറ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം.
This is what our firefighters have been up against for the past months. They are working to save our lives and we will never forget that. I’m extremely thankful for all of you and praying that you will stay safe. #nswbushfire #AustraliaBurning #AustraliaBushfires pic.twitter.com/PGcI3pozpK
— zoe (@zoettinkler) January 3, 2020
കടുത്ത ഉഷ്ണക്കാറ്റും ചൂടുകൂടിയ കാലാവസ്ഥയുമാണ് ആസ്ട്രേലിയയിൽ കാട്ടുതീക്ക് ഇടയാക്കിയത്. മരണമടഞ്ഞവരുടെ എണ്ണം 18 ആയി ഉയർന്നു. 1000ത്തോളം വീടുകൾ നശിച്ചതായാണ് കണക്കാക്കുന്നത്. വരുംനാളുകളിൽ അവസ്ഥ കൂടുതൽ ഭീകരമാകുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
#AustraliaBurning
— Geeta Mohan گیتا موہن गीता मोहन (@Geeta_Mohan) January 3, 2020
I can't unsee this. Nor should anyone else!
The world has to #WakeUp to this real crisis.#bushfires #bushfiresAustralia pic.twitter.com/tluvpHRMom
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.