ബേനസിർ ഭൂേട്ടാ വധം: അഞ്ച് ടി.ടി.പി പ്രവർത്തകർക്ക് ജാമ്യം
text_fieldsലാഹോർ:പാകിസ്താൻ മുൻ പ്രധാനമന്ത്രി ബേനസിർ ഭൂേട്ടായുടെ വധക്കേസിൽ പ്രതികളായ അഞ്ച് തെഹ്രീക് ഇ താലിബാൻ പാർട്ടി (ടി.ടി.പി) പ്രവർത്തകർക്ക് ജാമ്യം. അബ്ദുൾ റഷീദ്, ഐത്സാസ് ഷാ, റഫാക്കത്ത് ഹുസൈൻ, ഹുസൈൻ ഗുൾ, ഷേർ സമാൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ജസ്റ്റിസ് സർദാർ സർഫറാസ്, ജസ്റ്റിസ് മിസ്ര വക്കാസ് എന്നിവരടങ്ങുന്ന ലാഹോർ ഹൈകോടതിയുടെ രണ്ടംഗ ബെഞ്ചാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. പ്രതികൾ അഞ്ച് ലക്ഷം രൂപ വീതം കോടതിയിൽ കെട്ടിവെക്കണം.
പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നും ശിക്ഷാ കാലാവധി നീട്ടണമെന്നും പഞ്ചാബ് ജയിൽ അധികൃതർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ റാവൽപ്പിണ്ടിയിലെ തീവ്രവാദ വിരുദ്ധ കോടതി ഇവരെ വെറുതെവിടുകയും രണ്ട് പൊലീസുകാർക്ക് 17 വർഷം തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ബേനസിർ ഭൂേട്ടായുടെ സുരക്ഷ നടപടികളിൽ വീഴ്ച വരുത്തുകയും കുറ്റകൃത്യത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്തതിനായിരുന്നു പൊലീസുകാർക്കെതിരെ നടപടി.
2007 ഡിസംബർ 27ന് ലിയാക്കത്ത് ബാഗിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവെയാണ് ബേനസിർ ഭൂേട്ടാ കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.