പാകിസ്താനില്‍ തട്ടികൊണ്ടുപോയി മതംമാറ്റിയ സിഖ് പെണ്‍കുട്ടി തിരിച്ചെത്തി; എട്ടുപേർ അറസ്റ്റിൽ
text_fieldsലഹോർ: പാകിസ്താനിലെ നാൻകന സാഹിബിൽ നിന്നും തട്ടികൊണ്ടുപോയി നിർബന്ധിത മതപരിവർത്തനത്തിന് ഇരയായ സിഖ് പെണ്‍ക ുട്ടി വീട്ടിൽ തിരിച്ചെത്തി. തട്ടികൊണ്ടുപോയ പെൺകുട്ടിയെ മുസ്ലിം യുവാവിനെ കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്തിരുന്നു.
തട്ടികൊണ്ടുപോകലും നിർബന്ധിത മതപരിവർത്തനവും നടത്തിയ സംഭവത്തിൽ എട്ട് പേരെ അറസ്റ്റു ചെ യ്തതായി നാൻകന സാഹിബ് പൊലീസ് അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ട മറ്റുപ്രതികൾക്കായി തെരച്ചിൽ നടക്കുന്നുണ്ടെന്നും അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതി പൊലീസ് നേരത്തെ സ്വീകരിക്കാതിരുന്നത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
തംബു സാഹിബ് ഗുരുദ്വാരയിലെ പുരോഹിതന്‍ ഭഗ്വാന്‍ സിങ്ങിെൻറ മകളായ ജഗ്ജിത് കൗറിനെ (19)നെയാണ് തട്ടികൊണ്ടുപോയി നിർബന്ധിത മതംപരിവർത്തനം നടത്തി വിവാഹം കഴിപ്പിച്ചത്. മതംമാറ്റിയ ശേഷം പെണ്‍കുട്ടിയെ മുസ്ലിം യുവാവിന് വിവാഹം ചെയ്തു നൽകുന്ന വീഡിയോ വ്യാഴാഴ്ച പ്രചരിച്ചിരുന്നു.
ഇസ്ലാമിലേക്ക് മതംമാറ്റിയ പെൺകുട്ടിലെ ആയിഷ എന്ന് പേരുമാറ്റിയതായും വിഡിയോ ദൃശയത്തിലുണ്ടായിരുന്നു. പെൺകുട്ടിയെ മോചിപ്പിക്കാൻ ഇടപെടണമെന്നും സുരക്ഷിതയായി തിരിച്ചെത്തിക്കാൻ സഹായം നൽകണമെന്നും പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോടും ചീഫ് ജസ്റ്റിസ് ആസിഫ് സയീദിനോടും കുടുംബം അഭ്യര്‍ഥിച്ചിരുന്നു.തുടർന്ന് സംഭവം രാജ്യാന്തര മാധ്യമങ്ങളിൽ വരെ ചർച്ചയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.