സ്വയം ജീവനൊടുക്കുന്നവർ എട്ടു ലക്ഷത്തോളം
text_fieldsയുനൈറ്റഡ് നേഷൻസ്: പ്രതിവർഷം ലോകമെമ്പാടുമുള്ള എട്ടു ലക്ഷത്തോളം പേർ ആത്മഹത്യ ചെയ്യുന്നതായി ലോകാരോഗ്യ സംഘടന. 15-29 വയസ്സിനിടയിൽ പ്രായമുള്ളവരുടെ ജീവൻ ഏറ്റവുമധികം നഷ്ടപ്പെടാനുള്ള രണ്ടാമത്തെ കാരണമാണ് ആത്മഹത്യ. തിങ്കളാഴ്ച ലോക ആത്മഹത്യ പ്രതിരോധ ദിനം പ്രമാണിച്ച് ലോകാരോഗ്യ സംഘടനയും കാനഡ മാനസികാരോഗ്യ കമീഷനും ചേർന്ന് ആത്മഹ്യ തടയാൻ സഹായിക്കുന്ന നിർദേശങ്ങൾ പുറത്തിറക്കി.
ദരിദ്ര-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് ആത്മഹത്യ തോത് കൂടുതൽ. 2016ലെ കണക്കനുസരിച്ച് അഞ്ചിൽ നാല് ആത്മഹത്യയും ഇത്തരം പ്രദേശങ്ങളിലാണ്. ഒരാൾ ആത്മഹത്യ ചെയ്യുേമ്പാൾ, 20 പേരെങ്കിലും ആത്മഹത്യ ശ്രമം നടത്തുന്നുണ്ട്. ആത്മഹത്യ ചെയ്യുന്നവരിൽ 20 ശതമാനവും വിഷം കഴിച്ചാണ്. അത് അധികവും കാർഷിക, ഗ്രാമീണ മേഖലകളിലാണ്. മറ്റൊരു പ്രധാന രീതി തൂങ്ങിമരണവും വെടിക്കോപ്പുകൾ ഉപയോഗിച്ചുള്ളതുമാണ്.
സമ്പന്ന രാജ്യങ്ങളിൽ, മാനസിക ആരോഗ്യവും ആത്മഹത്യയും തമ്മിലുള്ള ബന്ധം കൃത്യമായി െവളിപ്പെട്ടിട്ടുണ്ട്. വിഷാദരോഗം, മദ്യാസക്തി തുടങ്ങിയവ ഇവിടെ വില്ലനാണ്. പല ആത്മഹത്യകളും പ്രതിസന്ധികൾക്കിടയിലെ ഒരു നിമിഷത്തിെൻറ പതർച്ചയിലാണ് സംഭവിക്കുന്നത്.ചുരുക്കം ചില രാജ്യങ്ങളാണ് ആത്മഹത്യ പ്രതിരോധം അവരുടെ ആരോഗ്യ മുൻഗണനയിൽ പെടുത്തിയിട്ടുള്ളത്. ആത്മഹത്യ പ്രതിരോധ പദ്ധതികൾ ഉള്ളതാകെട്ട, 38 രാജ്യങ്ങൾക്ക് മാത്രവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.