സിറിയൻ ആഭ്യന്തരയുദ്ധത്തിന് എട്ടാണ്ട്; കൊല്ലപ്പെട്ടത് 3.7 ലക്ഷം പേർ
text_fieldsഡമസ്കസ്: സിറിയയിൽ എട്ടുവർഷമായി തുടരുന്ന ആഭ്യന്തരയുദ്ധത്തിൽ ജീവൻ നഷ്ടപ്പ െട്ടത് 3.7 ലക്ഷം ആളുകൾക്ക്. അതിൽ 1,12,000 തദ്ദേശവാസികളാണ്. സിറിയൻ മനുഷ്യാവകാശ നിരീക്ഷക സംഘങ്ങളാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 21,000 കുട്ടികൾക്കും 13,000 സ്ത്രീകൾക്കും ജീവഹാനി സംഭവിച്ചു.
2011 മാർച്ച് 15ന് തെക്കൻ നഗരമായ ദാരയിൽ നടന്ന സർക്കാർ വിരുദ്ധ പ്രേക്ഷാഭമാണ് ആഭ്യന്തരയുദ്ധത്തിന് വഴിതെളിയിച്ചത്. തുടർന്ന് രാജ്യത്തുടനീളം പ്രക്ഷോഭം വ്യാപിച്ചു. പ്രതിഷേധക്കാരെ ക്രൂരമായി അടിച്ചമർത്തുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. റഷ്യയും ബ്രിട്ടനും യു.എസും പരോക്ഷമായി ആഭ്യന്തരകലാപം ആളിക്കത്തിക്കാൻ ശ്രമിച്ചതോടെ ചരിത്രനഗരം തകർന്നടിയാൻ അധികകാലം വേണ്ടിവന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.