Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅ​ബൂ​ബ​ക്ക​ർ...

അ​ബൂ​ബ​ക്ക​ർ അ​ൽ​ബ​ഗ്​​ദാ​ദി​യെ​ന്ന ​െഎ.​എ​സ്​ ഭീ​ക​ര​ൻ

text_fields
bookmark_border
abu-bakr-al-baghdadi-death-site-syria
cancel
camera_alt???????? ???????? ?????? ?????? ?????? ????????????

ബ​ഗ്ദാ​ദ്: ലോ​കം മു​ഴു​വ​ൻ ച​ർ​ച്ച​യായ അ​ബൂ​ബ​ക്ക​ർ അ​ൽ​ബ​ഗ്​​ദാ​ദി​യെ​ന്ന ഇ​സ്​​ലാ​മി​ക്​ സ്​​റ്റേ​റ്റ ്​ ഭീ​ക​ര​നെ വ​ധി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​​െൻറ ആ​ഹ്ലാ​ദ​പ്ര​ഖ്യാ​പ​ന​മാ​ണ്​ അക്ഷരാർഥത്തിൽ യു.​എ​സ്​ പ്ര​സി​ഡ​ൻ ​റ്​ ഡോണൾഡ്​ ട്രം​പി​​െൻറത്. സി​റി​യ​യി​ൽ​നി​ന്ന്​ സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തോ ​ടെ വെ​ട്ടി​ലാ​യ ​ട്രം​പി​ന് മു​ഖം​ര​ക്ഷി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണി​ത്. മാ​ത്ര​മ​ല്ല ഡെ​മോ​ക്രാ​റ്റു​ക​ ളു​ടെ ഇം​പീ​ച്ച്​​മ​െൻറ്​ ന​ട​പ​ടി​ക​ൾ​ക്കെതിരായ പി​ടി​വ​ള്ളി​യു​ം.

അ​ൽ​ഖാ​ഇ​ദ ​ത​ല​വ​ൻ ഒ​സാ​മ ബി​ൻ ലാ ​ദി​നു സ​മാ​ന​മാ​യി യു.​എ​സ് ക​ണ​ക്കാ​ക്കി​യി​രു​ന്ന ഭീ​ക​ര​നാ​ണ്​ ബാ​ഗ്‌​ദാ​ദി. ബ​ഗ്ദാ​ദി​യെ കൊ​ല​പ്പെ​ടു ​ത്താ​നോ പി​ടി​കൂ​ടാ​നോ സ​ഹാ​യി​ക്കു​ന്ന​വ​ര്‍ക്ക് ഒ​രു കോ​ടി ഡോ​ള​ര്‍ (ഏ​ക​ദേ​ശം 60 കോ​ടി രൂ​പ) പ്ര​തി​ഫ​ലം ന ​ല്‍കു​മെ​ന്ന് യു.​എ​സ് വി​ദേ​ശ​കാ​ര്യ വ​കു​പ്പ് 2011ല്‍ ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പ​ല​ത​വ​ണ ബ​ഗ്​​ദാ​ദി കൊ ​ല്ല​പ്പെ​ട്ട​താ​യി വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നെ​ങ്കി​ലും അ​തെ​ല്ലാം ത​ള്ളി ​ഓ​രോ ത​വ​ണ​യും ബ​ഗ്​​ദാ​ദി ‘ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​ക്കു​ക’​യാ​യി​രു​ന്നു. ഏ​റ്റ​വും ഒ​ടു​വി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ലാ​ണ്​ ബ​ഗ്​​ദാ​ദി​യ​ു​ടെ സ​ന്ദേ​ശം പു​റ​ത്തു​വ​ന്ന​ത്.
മ​ധ്യ ഇ​റാ​ഖി​ലെ സ​മാ​റ ന​ഗ​ര​ത്തി​ൽ 1971ലാ​ണ്​ ബ​ഗ്​​ദാ​ദി ജ​നി​ച്ച​ത്. ഇ​ബ്രാ​ഹിം അ​വാ​ദ് ഇ​ബ്രാ​ഹിം അ​ൽ ബാ​ദ്രി എ​ന്നാ​ണ് യ​ഥാ​ർ​ഥ പേ​ര്. പ​ഠ​ന​ത്തി​ൽ ഏ​റെ പി​ന്നാ​ക്കം​നി​ന്ന വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. ഇ​റാ​ഖ്​ സൈ​ന്യ​ത്തി​ൽ ചേ​രാൻ ആഗ്രഹിച്ചെങ്കിലും കാ​ഴ്​​ച​ക്കു​റ​വ്​ വി ​ല്ല​നാ​യി. പി​ന്നീ​ടാ​ണ്​ അ​ൽ​ഖാ​ഇ​ദ​യു​ടെ ഇ​റാ​ഖി ഘ​ട​ക​ത്തി​​​െൻറ നേ​താ​വാ​യി മാ​റു​ന്ന​ത്. ഇ​സ്​​ലാ​മി​ക്​ സ്​​റ്റേ​റ്റി​​െൻറ രൂ​പ​വ​ത്​​ക​ര​ണ​ത്തി​​െൻറ ച​വി​ട്ടു​പ​ടി​യാ​യി​രു​ന്നു അ​ത്. 2010ൽ ​ബ​ഗ്ദാ​ദി ഐ.​എ​സി​​െൻറ ത​ല​പ്പ​ത്തെ​ത്തി.

2014ൽ ​ഇ​റാ​ഖി​ലും സി​റി​യ​യി​ലും ആ​ധി​പ​ത്യം നേ​ടാ​ൻ ഐ.​എ​സി​നു ക​ഴി​ഞ്ഞു. അ​തോ​ടെ മു​ഖം​മൂ​ടി​യൊ​ഴി​വാ​ക്കി ആ​ഗോ​ള മു​സ്​​ലിം സ​മൂ​ഹ​ത്തി​​െൻറ നേ​താ​വാ​യി സ്വ​യം അ​വ​രോ​ധി​ച്ച്​ ബ​ഗ്​​ദാ​ദി രം​ഗ​ത്തു​വ​ന്നു. ലോ​ക​ത്തു​ള്ള എ​ല്ലാ മു​സ്​​ലിം സം​ഘ​ട​ന​ക​ളും ഈ ​പ്ര​ഖ്യാ​പ​നം ത​ള്ളി​ക്ക​ള​യു​ക​യാ​യിരുന്നു. എ​ന്നാ​ൽ, ബ്രി​ട്ട​നും ഫ്രാ​ൻ​സും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ നൂറുക​ണ​ക്കി​നു യു​വ​തീ​യു​വാ​ക്ക​ൾ ബ​ഗ്​​ദാ​ദി​യു​ടെ ആ​ശ​യ​ങ്ങ​ളി​ൽ ആ​കൃ​ഷ്​​ട​രാ​യി സി​റി​യ​യി​ലേ​ക്കും ഇ​റാ​ഖി​ലേ​ക്കു​മെ​ത്തി. യു​വ​തി​ക​ൾ പി​ന്നീ​ട്​ ഐ.​എ​സി​​െൻറ ലൈം​ഗി​ക അ​ടി​മ​ക​ളാ​യി മാ​റി.

ഇ​റാ​ഖ്, സി​റി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ഐ.​എ​സി​നെ പു​റ​ത്താ​ക്കാ​ൻ യു.​എ​സി​​െൻറ നേ​തൃ​ത്വ​ത്തി​ൽ നീക്കം തു​ട​ങ്ങി. ഇ​റാ​ഖി​ലെ പ​ല ഭാ​ഗ​ങ്ങ​ളും സൈ​ന്യം ഭീ​ക​ര​രി​ൽ​നി​ന്ന്​ തി​രി​ച്ചു​ പി​ടി​ച്ചു. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ സി​റി​യ​യി​ലെ ബാ​ഗൂ​സ്​ ന​ഗ​ര​വും ഐ.​എ​സ്​ മു​ക്ത​മാ​ക്കാ​ൻ ക​ഴി​ഞ്ഞു. അ​പ്പോ​ഴും ര​ക്ഷ​പ്പെ​ട്ട ഭീ​ക​ര​സം​ഘം തി​രി​ച്ചു​​വ​രു​മെ​ന്ന ഭീ​തി നി​ല​നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അ​ടു​ത്തി​ടെ സി​റി​യ​യി​ൽ കു​ർ​ദ്​ സേ​ന​ക്ക്​ ന​ൽ​കി​വ​ന്ന പി​ന്തു​ണ യു.​എ​സ്​ പി​ൻ​വ​ലി​ച്ച​തോ​ടെ ആ​ശ​ങ്ക വ​ർ​ധി​ച്ചു. ബ​ഗ്​​ദാ​ദി ​െകാ​ല്ല​പ്പെ​ട്ടു​വെ​ന്ന വാ​ർ​ത്ത വി​ശ്വ​സി​ക്കാ​മെ​ങ്കി​ൽ ഐ.​എ​സ്​ നേ​രി​ട്ട ഏ​റ്റ​വും വ​ലി​യ തി​രി​ച്ച​ടി​ക​ളി​ലൊ​ന്നാ​യി​രി​ക്കു​മ​ത്. ബാഗ്​ദാദിയുടെ മരണത്തിൽ ഭീകരിൽ നിന്ന്​ ഏതുനിമിഷവും തിരിച്ചടി പ്രതീക്ഷിക്കുന്നതായി കുർദുകൾ നേതൃത്വം നൽകുന്ന സിറിയൻ ഡെമോക്രാറ്റിക്​ ഫോഴ്​സ്​ പറഞ്ഞു. ജ​ന്മ​ദേ​ശ​മാ​യ ഇ​റാ​ഖു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന സി​റി​യ​ൻ ഗ്രാ​മ​ത്തി​ലാ​ണ്​ ഭാ​ര്യ​മാ​ർ​ക്കും കുട്ടികൾക്കും മ​റ്റു​ ബ​ന്ധു​ക്ക​ൾ​ക്കു​മൊ​പ്പം ബ​ഗ്​​ദാ​ദി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​ത്. ശ​നി​യാ​ഴ്​​ച ബ​ഗ്​​ദാ​ദി​ക്കെ​തി​രാ​യ നീ​ക്കം യു.​എ​സ്​ ശ​ക്ത​മാ​ക്കി​യ​തോ​ടെ പി​ടി​കൊ​ടു​ക്കു​ക​യ​ല്ലാ​തെ മ​റ്റു വ​ഴി​ക​ളി​ല്ലാ​താ​യി.

ഇ​റാ​ഖി​ൽ​നി​ന്ന്​ സി​റി​യ​യി​ലെ ഇ​ദ്​​ലി​ബി​ൽ ഭാ​ര്യ​മാ​ർ​ക്കും സ​ഹോ​ദ​ര​ങ്ങ​ൾ​ക്കു​മൊ​പ്പം ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​ണ്​ ബ​ഗ്​​ദാ​ദി എ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രു​ന്നു യു.​എ​സ്​ സൈ​ന്യ​ത്തി​​െൻറ നടപടി.പി​ടി​ക്ക​പ്പെ​ടു​മെ​ന്നാ​യ​പ്പോ​ൾ സ്​​ഫോ​ട​ക​വ​സ്​​തു​ക്ക​ൾ ശ​രീ​ര​ത്തി​ൽ വെ​ച്ചു​െ​ക​ട്ടി ചാ​വേ​റാ​യി പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു​. ആ​ക്ര​മ​ണ​ത്തി​ൽ ബ​ഗ്​​ദാ​ദി​യു​ടെ ര​ണ്ടു ഭാ​ര്യ​മാ​രും മൂ​ന്ന്​ മ​ക്ക​ളും കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്. 11 കു​ട്ടി​ക​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്കു മാ​റ്റാ​നും സാ​ധി​ച്ചു. ചി​ത​റി​ച്ചെ​റി​ച്ച ബ​ഗ്ദാ​ദി​യു​ടെ മൃ​ത​ദേ​ഹം ഡി.​എ​ൻ​.എ പ​രി​ശോ​ധ​ന​ നടത്തിയാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്.
സൈ​നി​ക​നീ​ക്ക​ത്തി​​െൻറ ദൃ​ശ്യ​ങ്ങ​ൾ ഇ​റാ​ഖി ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളും സം​പ്രേ​ഷ​ണം ചെ​യ്​​തു. സ്‌​ഫോ​ട​നം മൂ​ലം ഭൂ​മി​യി​ലു​ണ്ടാ​യ ഗ​ര്‍ത്തം, ര​ക്ത​ത്തി​ല്‍ കു​തി​ര്‍ന്ന വ​സ്ത്ര​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ രാ​ത്രി​ദൃ​ശ്യ​ങ്ങ​ളാ​ണു പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ബ​ഗ്ദാ​ദി​യു​ടെ രഹസ്യതാളവം ക​ണ്ടെ​ത്താ​ന്‍ ഇ​റാ​ഖി ഇ​ൻ​റ​ലി​ജ​ന്‍സ് ഏ​ജ​ന്‍സി​ക​ള്‍ സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​ര്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തു. തുർക്കിയും കൂടെ നിന്നു.
ബഗ്​ദാദിയുടെ മരണം സുപ്രധാന നിമിഷമാണെന്നും ഐ.എസിനെതിരായ പോരാട്ടം അവസാനിക്കുന്നില്ലെന്നും ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ പ്രതികരിച്ചു. ഭീകരതക്കെതിരായ പോരാട്ടത്തിൽ സുപ്രധാന നാഴികക്കല്ലാണിതെന്നായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവി​​െൻറ പ്രതികരണം. പോരാട്ടം തുടരുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:syriaworld newsmalayalam newsAbu Bakr al-Baghdadi
News Summary - Abu Bakr al-Baghdadi death-World news
Next Story