കഫേ ആക്രമണത്തിലെ പ്രതികൾ ബംഗ്ലാദേശിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
text_fieldsധാക്ക: 2016ൽ ധാക്കയിലെ കഫേയിൽ 22 പേരെ വെടിവെച്ചുകൊന്ന സംഘത്തിലെ രണ്ടുപേർ സുരക്ഷസേനയ ുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇവരുടെ ഒളിത്താവളം പൊലീസ് വളഞ്ഞതിനെ തുട ർന്നാണ് ഏറ്റുമുട്ടലുണ്ടായത്. കഫേ ആക്രമണം ഉൾപ്പെടെ വിവിധ ആക്രമണങ്ങളിൽ പ്രതിസ്ഥാനത്തുള്ള ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശ് എന്ന സംഘടനയിലെ അംഗങ്ങളാണ് മരിച്ചത്.
ഒളിത്താവളത്തിൽനിന്ന് വലിയതോതിലുള്ള ആയുധശേഖരവും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. സുരക്ഷിതമായി ഇവ നീക്കുന്നതിനുള്ള ശ്രമം പുരോഗമിക്കുകയാണ്. വീട് ഉടമ ഉൾപ്പെടെ മൂന്നുപേരെ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 2016 ജൂലൈയിലാണ് വിദേശികൾ ഉൾപ്പെടെ 22 പേരെ ബംഗ്ലാദേശ് തലസ്ഥാനത്തെ പ്രമുഖ കഫേയിൽ തീവ്രവാദികൾ കൊലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.