'സോറി സിറിയ' കാമ്പൈനുമായി ഇറാൻ ആക്ടിവിസ്റ്റുകൾ
text_fieldsതെഹ്റാൻ: സിറിയയിൽ ഇറാൻ സർക്കാർ നടത്തിയ സൈനിക ഇടപെടലിൽ മാപ്പപേക്ഷയുമായി ഒരു വിഭാഗം ഇറാൻ ആക്ടിവിസ്റ്റുകൾ രംഗത്ത്. തങ്ങളുടെ സന്ദേശം പ്രചരിപ്പിക്കാനും ഒപ്പു ശേഖരണം നടത്താനുമായി സോറി സിറിയ എന്ന പേരിലാണ്ഇവർ നവമാധ്യമങ്ങളിൽ കാമ്പയിൻ നടത്തുന്നത്.
ഖുദ്സ് ഫോഴ്സിനെ അയച്ച് സിറിയൻ പ്രതിസന്ധിയിൽ വിനാശകരമായ ഇടപെടൽ നടത്തിയ ഇറാെൻറ നിലപാടിനെ അപലപിക്കൽ ഞങ്ങളുടെ പ്രധാന ഉത്തരവാദിത്തമാണെന്ന് വിശ്വസിക്കുന്നു. സിറിയൻ ജനതക്ക്സമാധാനവും ശാന്തയും ആശംസിക്കുന്നു.
അന്യാധീനപ്പെട്ട മനുഷ്യവകാശങ്ങൾ വിണ്ടെടുക്കാനുള്ള സിറിയൻ ജനതയുടെ ആഗ്രഹത്തെ പിന്തണക്കുന്നതായും ഫോക്സ് ന്യൂസിലെ മാധ്യമ വിശകലന വിദഗ്ധയും ഇറാൻ രാഷ്ട്രീയ നിരീക്ഷകയുമായ ലിസ ദഫ്താരി പറഞ്ഞു.
സിറിയയില്‍ 2011 മാര്‍ച്ചില്‍ തുടക്കം കുറിച്ച ജനകീയ വിപ്ലവത്തെ അടിച്ചമര്‍ത്തുന്നതില്‍ അസദ് ഭരണകൂടത്തിന് ഏറ്റവുമധികം പിന്തുണ നല്‍കിയത് ഇറാനാണ്. സിറിയൻ സംഘട്ടനത്തിൽ ഇതുവരെ രണ്ടര ലക്ഷത്തോളം ആളുകൾ കൊല്ലപ്പെടുകയും ദശലക്ഷക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.