സൈനിക കേന്ദ്രത്തിലെ താലിബാൻ ആക്രമണം: അഫ്ഗാൻ പ്രതിരോധ മന്ത്രിയും സൈനിക മേധാവിയും രാജിവെച്ചു
text_fieldsകാബൂൾ: അഫ്ഗാനിസ്താനിലെ മസാറെ ശരീഫിൽ സൈനിക ക്യാമ്പിനുനേരെയുണ്ടായ താലിബാൻ ആക്രമണത്തിെൻറ പശ്ചാത്തലത്തിൽ ഭരണ-സൈനിക തലപ്പത്തുനിന്ന് രാജി. പ്രതിേരാധ മന്ത്രി അബ്ദുല്ല ഹബീബിയും സൈനിക മേധാവി ഖദാൺ ഷാ ഷാഹിമുമാണ് രാജിവെച്ചത്. തിങ്കളാഴ്ച പ്രസിഡൻറ് അശ്റഫ് ഗനിയുടെ ഒൗദ്യോഗിക വസതിയിലെത്തിയ ഇവർ ഒറ്റവരി രാജിക്കത്ത് കൈമാറുകയായിരുന്നുവത്രെ. ഇരുവരുടെയും രാജി പ്രസിഡൻറ് സ്വീകരിച്ചതായാണ് വിവരം.
വെള്ളിയാഴ്ചയാണ് മസാറെ ശരീഫിൽ രാജ്യത്തെ നടുക്കിയ ഭീകരാക്രമണമുണ്ടായത്. 140 സൈനികർ സംഭവത്തിൽ കൊല്ലപ്പെട്ടതായി കരുതുന്നു. അഫ്ഗാനിൽ സൈനിക കേന്ദ്രത്തിനുനേരെ താലിബാൻ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്. സൈനിക വേഷത്തിലെത്തിയ ഏതാനും ഭീകരരാണ് നിലയത്തിൽ സ്ഫോടനം നടത്തിയത്. കഴിഞ്ഞ ദിവസം, അഫ്ഗാനിൽ ഒൗദ്യോഗിക ദുഃഖാചരണമായിരുന്നു.
താലിബാൻ ആക്രമണത്തെ ചെറുക്കുന്നതിൽ സൈന്യം തുടർച്ചയായി പരാജയപ്പെടുന്നുവെന്ന ആരോപണം അടുത്തിടെയായി ശക്തമാണ്. ആഴ്ചകൾക്കു മുമ്പ് കാബൂളിലെ സൈനികാശുപത്രിയിൽ താലിബാൻ നടത്തിയ ഭീകരാക്രമണത്തിലും നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. ഇൗ രണ്ട് സംഭവങ്ങളിലും സൈന്യത്തിെൻറ ക്ഷമത ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇൗ സാഹചര്യത്തിൽ കൂടിയാണ് ഇരുവരുടെയും രാജിയെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെ, യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് കാബൂളിലെത്തി. താലിബാൻ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിെൻറ അപ്രതീക്ഷിത സന്ദർശനമെന്ന് കരുതുന്നു. പെൻറഗൺ മേധാവിയായി ചുമതലയേറ്റശേഷം അദ്ദേഹത്തിെൻറ ആദ്യ അഫ്ഗാൻ സന്ദർശനമാണിത്. പ്രസിഡൻറ് അശ്റഫ് ഗനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.