കുടുംബം പുലർത്താൻ ആൺവേഷം കെട്ടി സിതാര
text_fieldsകാബൂൾ: ആൺകുട്ടിയില്ലാത്തതിനാൽ ആറു പെൺമക്കളിൽ ഒരാളെ ആൺവേഷം കെട്ടിച്ച് ജോലിക്കയച്ചിരിക്കുകയാണ് അഫ്ഗാനിസ്ഥാനിലെ ദമ്പതിമാർ. പത്തു വർഷത്തിലേറെയായി ആൺ വേഷത്തിലാണ് സിതാരയെന്ന ഇൗ പെൺകുട്ടി പുറത്തിറങ്ങുന്നത്. അഫ്ഗാൻ പുരുഷൻമാൻ ധരിക്കുന്നതുപോലുള്ള നീളൻ കുർത്തയും പാൻറ്സും ചെരിപ്പും ധരിച്ച് അവൾ രാവിലെ വീട്ടിൽ നിന്നിറങ്ങും. എട്ടു വയസുമുതൽ ജോലി ചെയ്യുന്ന ഇഷ്ടികക്കമ്പനിയിലേക്ക്.
പുരുഷ വേഷത്തിനുള്ളിൽ താൻ സുരക്ഷിതയാെണന്ന് സിതാര പറയും. പിതാവിന് ആറു പെൺകുട്ടികളാണ്. പ്രായമായ പിതാവ് ആഴ്ചയിൽ ആറു ദിവസവും പണിയെടുത്താലും പ്രമേഹരോഗിയായ മാതാവിന് മരുന്നും വീട്ടുകാർക്ക് ഭക്ഷണവും മറ്റ് ചിലവുകെളല്ലാം കൂടെ വഹിക്കാൻ സാധിക്കില്ല. അതിനാലാണ് താൻ ജോലിക്കിറങ്ങിയത്. തെൻറ മൂത്ത സഹോദരിമാർ നേരത്തെ ഇവിടെ ജോലി ചെയ്തിരുന്നു. വിവാഹത്തിനു ശേഷം ജോലി നിർത്തിയതാണ്. അവരുടെ വഴിയേ എട്ടു വയസായപ്പോൾ താനും കമ്പനിയിൽ ജോലിക്ക് വന്നു. എന്നാൽ ആൺവേഷം ധരിച്ച് ജോലിക്ക് പോകാൻ പിതാവാണ് നിർബന്ധിച്ചത്. ഇൗ വേഷത്തിനുള്ളിൽ താൻ സുരക്ഷിതയാണ്. ഇതെെൻറ മൂത്തമകനാണെന്ന് പിതാവെപ്പോഴും പറയുമെന്നും സിതാര പറഞ്ഞു.
അഫ്ഗാനിൽ പെൺകുട്ടികളേക്കാൾ സ്ഥാനം ആൺകുട്ടികൾക്കാണ്. അതിനാലാണ് ആൺകുട്ടികളില്ലാത്ത കുടുംബം െപൺകുട്ടിെയ വേഷം മാറ്റി മകെൻറ കടമകൾ ചെയ്യിക്കുന്നത്. ഇവിെട പല െപൺകുട്ടികളും സ്വാതന്ത്രമായി നടക്കാൻ ആൺ വേഷം കെട്ടാറുെണ്ടങ്കിലും ഋതുമതിയാകുന്നതോടെ വേഷം കെട്ടൽ അവസാനിപ്പിക്കാറാണ് പതിവ്. എന്നാൽ ഇഷ്ടിക ഫാക്ടറിയിൽ തെൻറ സുരക്ഷക്ക് ഇൗ വേഷമാണ് നല്ലതെന്ന് 18 കാരിയായ സിതാര പറയുന്നു.
ഋതുമതിയായതിനാൽ ഇനി ജോലിക്ക് പോകേണ്ടെന്ന് എല്ലാവരും പറയുന്നു. എന്നാൽ എന്തു ചെയ്യും. തെൻറ മുന്നിൽ മറ്റുവഴികളില്ല. ദൈവം പിതാവിന് ഒരു മകനെ നൽകിയില്ല. അതിനാൽ മകളെ ആൺ വേഷം കെട്ടിക്കാൻ അദ്ദേഹം നിർബന്ധിതനാവുകയായിരുന്നു. തനിക്കൊരു സഹോദരനുണ്ടായിരുന്നെങ്കിൽ ഇങ്ങനെ ആൺവേഷത്തിൽ മറഞ്ഞിരിക്കാതെ തെൻറ എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിക്കാൻ സാധിക്കുമായിരുന്നു എന്ന് കരുതാറുണ്ടെന്നും സിതാര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.