അഫ്ഗാൻ മൊണലിസ ഷർബത് ഗുലയുടെ ജാമ്യാപേക്ഷ തള്ളി
text_fieldsഇസ്ലാമാബാദ്: വ്യാജ തിരിച്ചറിയല്‍ രേഖകള്‍ നിര്‍മിച്ചതിനെ തുടര്‍ന്ന് പാക്കിസ്താനില്‍ അറസ്റ്റിലായ ‘അഫ്ഗാൻ മൊണലിസ’ ഷര്‍ബത് ഗുലക്ക് ജാമ്യം ലഭിച്ചില്ല. അപേക്ഷ പരിഗണിച്ച പ്രത്യേക കോടതിയില്‍ ഗുലയോട് കുറ്റത്തിന് ക്ഷമാപണം ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ചതായി ഗുലയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് ഷര്‍ബത് ഗുലയെ പെഷവാര്‍ സെന്‍ട്രല്‍ ജയിലില്‍ 14 ദിവസത്തെ ജുഡീഷ്യല്‍ റിമാന്‍റില്‍ വിട്ടു. ഒക്ടോബര്‍ 26നാണ് പാക് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഗുലയെ പെഷവാറിലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. ഗുലക്ക് പാക് പൗരത്വം നല്‍കിയ മൂന്ന് നാദ്ര ഉദ്യോഗസ്ഥര്‍ക്കെതിരെയും എഫ്.എ.ഐ അന്വേഷണം നടത്തുന്നുണ്ട്. ഏഴു മുതല്‍ 14 വര്‍ഷം വരെ ജയില്‍ വാസം ലഭിക്കാവുന്ന കുറ്റമാണിത്.
2014 ഏപ്രിലിൽ ഷർബത് ഗുല ഷർബത് ബീബി എന്ന പേര് ഉപയോഗിച്ച് തിരിച്ചറിയൽ കാർഡിനായി അപേക്ഷിച്ചു എന്നതാണ് കുറ്റം. കമ്പ്യൂട്ടർവത്കൃത സംവിധാനം ഉപയോഗിച്ച് പാക് ഐഡന്റിറ്റി കാർഡിന് ശ്രമിച്ച് പിടിയിലാകുന്ന ആയിരക്കണക്കിന് അഫ്ഗാൻ അഭയാർത്ഥികളിൽ ഒരാളാണ് ഗുല. ഈയടുത്ത് വ്യാജ ഐ.ഡി കാർഡുകൾക്കെതിരെ പാകിസ്താൻ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് ഗുല പിടിയിലായത്.
1984ൽ സോവിയറ്റ് യൂണിയന്റെ അഫ്ഗാൻ അധിനിവേശകാലത്ത് വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഒരു ക്യാമ്പിൽ വെച്ചാണ് ഫോട്ടോഗ്രാഫർ ഗുലയുടെ ചിത്രം പകർത്തുന്നത്. മാഗസിൻ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ കവർ ചിത്രമായി അത് മാറി. 17 വർഷത്തിന് ശേഷം 2002 ൽ ഒരു അഫ്ഗാൻ ഗ്രാമത്തിൽ വെച്ച് മക്കറി വീണ്ടും ഗുലയെ കണ്ടെത്തി. ഭർത്താവിനും മൂന്നു പുത്രിമാർക്കുമൊപ്പമായിരുന്നു ഗുലയപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.