അഫ്ഗാൻ സമാധാനത്തിന് ആവശ്യമായത് ചെയ്യും –ഇംറാൻ ഖാൻ
text_fieldsഇസ്ലാമാബാദ്: അഫ്ഗാനിസ്താനിൽ സമാധാനാന്തരീക്ഷം തിരിച്ചുകൊണ്ടുവരുന്നതിന് ആവശ്യമായതെന്തും ചെയ്യാൻ സന്നദ്ധമാണെന്ന് പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ. യു.എസും താലിബാൻ പ്രതിനിധികളും പെങ്കടുക്കുന്ന സമാധാന ചർച്ചക്ക് യു.എ.ഇയിൽ തുടക്കമായ പശ്ചാത്തലത്തിലാണ് ഇംറാെൻറ പ്രസ്താവന. അബൂദബിയിൽ നടക്കുന്ന ചർച്ചകൾക്ക് പാകിസ്താെൻറ സഹായമുണ്ടെന്നും അഫ്ഗാനിലെ സമാധാനമാണ് ലക്ഷ്യമെന്നും ഇംറാൻ വ്യക്തമാക്കി. 17 വർഷമായി യുദ്ധം തുടരുന്ന അഫ്ഗാനിൽ സമാധാനം പുനഃസ്ഥാപിക്കാൻ താലിബാെൻറ നിലപാട് പ്രധാനമാണ്. നേരേത്ത ദോഹയിൽ രണ്ടു തവണകളായി യു.എസ്-താലിബാൻ ചർച്ച നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.