ഹഖാനി ഗ്രൂപ് സ്ഥാപക നേതാവ് ജലാലുദ്ദീൻ ഹഖാനി മരിച്ചതായി താലിബാൻ
text_fields
കാബൂൾ: അഫ്ഗാനിസ്താനിൽ യു.എസ് -നാറ്റോ സേനകൾക്കെതിരായ പോരാട്ടത്തിൽ മുന്നിലുള്ള ഹഖാനി ഗ്രൂപ് സ്ഥാപക നേതാവ് ജലാലുദ്ദീൻ ഹഖാനി മരിച്ചതായി താലിബാൻ അറിയിച്ചു. ഏെറനാളായി അസുഖബാധിതനായിരുന്നു. അസുഖത്തെ തുടർന്ന് വർഷങ്ങൾക്കു മുമ്പ് നേതൃസ്ഥാനമൊഴിഞ്ഞതിനാൽ മകൻ സിറാജുദ്ദീൻ ഹഖാനിയാണ് ഗ്രൂപ്പിനെ നയിക്കുന്നത്. താലിബാെൻറ ഉപമേധാവി കൂടിയാണ് സിറാജുദ്ദീൻ.
1970കളിൽ സോവിയറ്റ് യൂനിയനെതിരായ പോരാട്ടത്തിനായി യു.എസിെൻറയും പാകിസ്താെൻറയും സഹായത്തോടെ ജലാലുദ്ദീൻ രൂപം നൽകിയതാണ് ഹഖാനി ഗ്രൂപ്. എന്നാൽ, 2001ലെ യു.എസിെൻറ അഫ്ഗാൻ അധിനിവേശത്തോടെ ഹഖാനി ഗ്രൂപ് കടുത്ത യു.എസ് വിരുദ്ധരാവുകയായിരുന്നു. യു.എസ്, നാറ്റോ സൈന്യത്തിനെതിരെയും അഫ്ഗാൻ സൈന്യത്തിനെതിരെയും കടുത്ത ആക്രമണങ്ങൾ നടത്തിവരുന്ന ഹഖാനി ഗ്രൂപ് ഇപ്പോൾ താലിബാെൻറ ഭാഗമായാണ് പ്രവർത്തിക്കുന്നത്. തങ്ങൾക്ക് ഏറെ തലവേദന സൃഷ്ടിച്ച ജലാലുദ്ദീൻ ഹഖാനിയുടെ തലക്ക് യു.എസ് മൂന്ന് കോടി ഡോളർ ഇനാം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പലതവണ കൊല്ലപ്പെട്ടതായി വാർത്ത പ്രചരിച്ചെങ്കിലും ജലാലുദ്ദീനെ ഇല്ലാതാക്കാൻ യു.എസിനായില്ല. ഇപ്പോൾ സിറാജുദ്ദീെൻറ തലക്ക് അഞ്ച് കോടി ഡോളർ ഇനാമുണ്ട്.
താലിബാൻ ഭരണകാലത്ത് മന്ത്രിയായി സേവനമനുഷ്ഠിക്കുകയും ചെയ്തു ജലാലുദ്ദീൻ ഹഖാനി. കുറച്ചുകാലമായി സിറാജുദ്ദീെൻറ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ ജലാലുദ്ദീെൻറ മരണം ഹഖാനി ഗ്രൂപ്പിെൻറ പ്രവർത്തനങ്ങളിലോ നിലപാടുകളിലോ മാറ്റമൊന്നും വരുത്തില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.