അഫ്ഗാനിൽ താലിബാനുമായി താൽക്കാലിക വെടിനിർത്തൽ
text_fieldsകാബൂൾ: അഫ്ഗാനിസ്താൻ സർക്കാറും താലിബാനും താൽക്കാലിക വെടിനിർത്തൽ കരാറിലെത്തിയതായി പ്രസിഡൻറ് അശ്റഫ് ഗനി. ജൂൺ 20 വരെയാണ് വെടിനിർത്തൽ കാലാവധി. എന്നാൽ, ഇതുസംബന്ധിച്ച് താലിബാെൻറ പ്രതികരണം ലഭ്യമായിട്ടില്ല.
താലിബാനുമായി മാത്രമാണ് വെടിനിർത്തലെന്നും െഎ.എസ് അടക്കമുള്ള മറ്റു സായുധസംഘങ്ങളുമായി പോരാട്ടം തുടരുമെന്നും ടെലിവിഷനിലൂടെ രാജ്യത്തെ അഭിമുഖീകരിച്ച് ഗനി വ്യക്തമാക്കി. റമദാൻ മാസത്തിെൻറ അവസാനവും ഇൗദ് ആഘോഷവും പരിഗണിച്ചാണ് നടപടി. താലിബാന് തങ്ങളുടെ രീതികളിൽനിന്ന് പിന്മാറാനും ജനങ്ങളുടെ താൽപര്യം മനസ്സിലാക്കാനും ഇത് ഒരവസരമാകുമെന്നും പ്രസിഡൻറ് പറഞ്ഞു.
ദിവസങ്ങൾക്കുമുമ്പ് രാജ്യത്തെ മുതിർന്ന മതപണ്ഡിതർ യോഗം ചേർന്ന് ആക്രമണങ്ങൾക്കെതിരെ രംഗത്തുവന്നിരുന്നു. ഇൗ സാഹചര്യത്തിലാണ് വെടിനിർത്തലിന് താലിബാൻ തയാറായതെന്നാണ് വിലയിരുത്തപ്പെടുന്നത്.
16 വർഷമായി രാജ്യത്ത് തുടരുന്ന യുദ്ധമവസാനിപ്പിക്കാൻ താലിബാന് രാഷ്ട്രീയ പാർട്ടി പദവി നൽകാമെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ഗനി നിർദേശം മുന്നോട്ടുവെച്ചിരുന്നു.
എന്നാൽ, ഇൗ നിർദേശത്തിൽ ചർച്ചകൾ ഏറെ മുന്നോട്ടുപോയിട്ടില്ല. 2001ൽ അമേരിക്കൻ സേനയുടെ ഇടപെടലോടെയാണ് താലിബാൻ രാജ്യത്തിെൻറ ഭരണത്തിൽനിന്ന് പുറത്താക്കപ്പെട്ടത്.
ഇതിനുശേഷം സായുധമാർഗത്തിലാണ് താലിബാൻ. വിദേശ സൈന്യം രാജ്യം വിടണമെന്നതാണ് താലിബാൻ ചർച്ചക്ക് മുന്നോട്ടുവെക്കുന്ന മുന്നുപാധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.