സ്വാതന്ത്ര്യ ദിനത്തിൽ തുടർസ്ഫോടനങ്ങൾ; അഫ്ഗാനിസ്താനിൽ 66 പേർക്ക് പരിക്ക്
text_fieldsകാബൂൾ: സ്വാതന്ത്ര്യ ദിനത്തിലുണ്ടായ തുടർസ്ഫോടനങ്ങളിൽ അഫ്ഗാനിസ്താനിൽ 66 പേർക്ക് പരിക്കേറ്റു. നൂറാം സ്വാതന്ത്ര ്യ ദിനം ആഘോഷിക്കുന്ന വേളയിൽ കിഴക്കൻ അഫ്ഗാനിലെ ജലാലാബാദ് നഗരത്തിലാണ് പത്ത് സ്ഫോടനങ്ങളുണ്ടായത്. സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ജലാലാബാദിൽ സ്വാതന്ത്ര ദിന പരിപാടികൾക്കായി ജനങ്ങൾ ഒത്തുകൂടിയ തെരുവുകളിലാണ് സ്ഫോടനം നടന്നത്. പരിക്കേറ്റവരിൽ 20 കുട്ടികളും ഉൾപ്പെടും. രണ്ട് ദിവസം മുമ്പ് കാബൂളിലെ വിവാഹ മണ്ഡപത്തിൽ ഐ.എസ് നടത്തിയ ചാവേർ സ്ഫോടനത്തിൽ 63 പേർ കൊല്ലപ്പെടുകയും 200ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കിഴക്കൻ പ്രവിശ്യയായ ലാഗ്മാന്‍റെ തലസ്ഥാനമായ മെഹ്തർലാമിൽ ഭീകരർ നടത്തിയ റോക്കറ്റ് ആക്രമണത്തെ തുടർന്ന് സ്വാതന്ത്ര്യ ദിന ചടങ്ങുകൾ തടസപ്പെട്ടു. ഇവിടെ ആറ് പ്രദേശവാസികൾക്ക് പരിക്കേറ്റു.
ഭീകരതയെ തുടച്ചുനീക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം അഫ്ഗാനിസ്താനൊപ്പം നിൽക്കണമെന്ന് പ്രസിഡന്‍റ് അഷ്റഫ് ഗനി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞു. ഐ.എസിനെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യും. ക്രൂരമായ കൊലപാതകങ്ങൾക്ക് തുടക്കമിട്ടത് താലിബാനാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.