കാബൂളിലെ ആശുപത്രിയിൽ വെടിവെപ്പ്; അഞ്ചുപേർ കൊല്ലപ്പെട്ടു
text_fieldsകാബൂൾ: കാബൂളിൽ സർക്കാർ ആശുപത്രി വളഞ്ഞ് തോക്കുധാരികളുടെ ആക്രമണം. മൂന്നു സ്ത്രീകളും ഒരു കുഞ്ഞും ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടതായി ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
സംഭവമറിഞ്ഞ് സൈന്യവും സ്ഥലത്തെത്തി. തോക്കുധാരികളും സൈന്യവും ഏറ്റുമുട്ടൽ തുടരുകയാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആശുപത്രി പരിസരം സൈന്യം വളഞ്ഞിരിക്കയാണ്. ആക്രമികളിലൊരാളെ വെടിവെച്ചു കൊന്നതായും സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്നും സൈന്യം വ്യക്തമാക്കി.
സ്ത്രീകളും കുട്ടികളും അടക്കം 80 ലേറെ പേരെ ആശുപത്രിയിൽനിന്ന് ഒഴിപ്പിച്ചതായി ആഭ്യന്തരമന്ത്രാലയ വക്താവ് അറിയിച്ചു. ആഗോള കൂട്ടായ്മയായ ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിെൻറ(എം.എസ്.എഫ്) കീഴിലുള്ള സംഘത്തിനാണ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണവാർഡിെൻറ ചുമതല. കാബൂളിലെ ദഷ്തി ബർചി മേഖലയിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്.
ശിയാക്കൾക്ക് ആധിപത്യമുള്ള മേഖലയിൽ നേരത്തേ ഐ.എസ് ആക്രമണം നടത്തിയിരുന്നു. ആക്രമണം നടക്കുന്ന സമയത്ത് ആശുപത്രിയിൽ നല്ല തിരക്കുണ്ടായിരുന്നു. എം.എസ്.എഫിെൻറ പിന്തുണയോടെയാണ് 100 കിടക്കകളുള്ള സർക്കാർ ആശുപത്രി പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.