സാമ്പത്തിക ഇടനാഴി പദ്ധതി ചൈന അഫ്ഗാനെയും കൂടെ കൂട്ടുന്നു
text_fieldsബെയ്ജിങ്: 5700 കോടി ഡോളറിെൻറ ചൈന -പാക് സാമ്പത്തിക ഇടനാഴിയിൽ അഫ്ഗാനിസ്താനെ കൂടി ഉൾപ്പെടുത്താന്‍ നീക്കം. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പാക് അധീന കശ്മീരിലൂടെ കടന്നുപോകുന്ന പദ്ധതി ഇന്ത്യക്ക് ഭീഷണിയാണ്.
ഇന്ത്യയുടെ എതിർപ്പ് മറികടന്നാണ് സാമ്പത്തിക ഇടനാഴിയുമായി ഇരുരാജ്യങ്ങളും മുന്നോട്ടുപോകുന്നത്. ചൈനയുടെ ‘ബെൽറ്റ് ആൻഡ് റോഡ്’ പദ്ധതി പ്രകാരം വിവിധ നിര്‍മാണ മേഖലകളിലായി ആയിരക്കണക്കിന് ചൈനക്കാരാണ് ജോലി ചെയ്യുന്നത്.
മേഖലയുടെ ആകെയുള്ള വികസനത്തിന് സാമ്പത്തിക ഇടനാഴി ഉപയോഗിക്കാനാകുമെന്നാണ് ചൈനയുടെ പ്രതീക്ഷയെന്നും വാങ് യി വ്യക്തമാക്കി. സഹകരിച്ചുള്ള പ്രവർത്തനത്തിലൂടെ അഫ്ഗാൻ ജനതക്ക് വികസനം ലഭ്യമാക്കണം. അതിനു വേണ്ടിയാണ് സാമ്പത്തിക ഇടനാഴി അഫ്ഗാനിലേക്കും വ്യാപിപ്പിക്കേണ്ടത്. ചെറുകിട പദ്ധതികളുടെ നിർമാണത്തിലൂടെയായിരിക്കും നിർണായകമായ നീക്കത്തിനു തുടക്കം കുറിക്കുകയെന്നും വാങ് യി കൂട്ടിച്ചേർത്തു.
ചൈനയും പാകിസ്താനും തമ്മിലുള്ള ബന്ധം ഉരുക്കുപോലെ ഉറച്ചതാണെന്ന് പാക് വിദേശകാര്യ മന്ത്രി ഖാജ ആസിഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.