Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആക്രമണഭീതിയിൽ...

ആക്രമണഭീതിയിൽ അഫ്​ഗാനിൽ ​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്​

text_fields
bookmark_border
ആക്രമണഭീതിയിൽ അഫ്​ഗാനിൽ ​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്​
cancel

കാബൂൾ: കനത്ത സുരക്ഷയിൽ അഫ്​ഗാനിസ്​താനിൽ പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്​. താലിബാ​​​െൻറ മറ്റു​ സായുധ വിഭാഗങ്ങളുടെയ ും ആക്രമണം തടയാൻ 70,000 സുരക്ഷ സൈനികരെയാണ്​ രാജ്യത്തുടനീളം വിന്യസിച്ചിട്ടുള്ളത്​. പോളിങ്​ സ്​റ്റേഷനുകളെ ലക്ഷ്യ ംവെച്ച്​ താലിബാൻ ആക്രമണം നടത്തുമെന്നത്​ മുൻകൂട്ടികണ്ടാണ്​ സുരക്ഷ ശക്​തമാക്കിയത്​. വോട്ടിങ്​ കേന്ദ്രത്തെ ലക്ഷ്യംവെച്ച്​ നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. 27 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. താലിബാനുമായുള്ള സമാധാന ചർച്ചകൾ റദ്ദായതോടെ രണ്ടുതവണ വോ​ട്ടെടുപ്പ്​ മാറ്റിവെച്ചിരുന്നു. തെക്കൻ നഗരമായ കാന്തഹാറിൽ വോട്ടു​ ചെയ്യാൻ സ്​ത്രീകളുടെ നീണ്ടനിരയുണ്ടായിരുന്നു.

മണിക്കൂറുകളോളം കാത്തുനിന്നാലും വോട്ടുചെയ്​തി​ട്ടേ മടങ്ങൂവെന്നാണ്​ ജനങ്ങളുടെ പക്ഷം. രാജ്യത്തെ 96 ലക്ഷം വോട്ടർമാരിൽ 35 ശതമാനം​ സ്​ത്രീകളാണ്​. നിലവിലെ പ്രസിഡൻറ്​ അഷ്​റഫ്​ ഗനിയും ചീഫ്​ എക്​സിക്യൂട്ടിവ്​ അബ്​ദുല്ല അബ്​ദുല്ലയുമാണ്​ പ്രധാന സ്​ഥാനാർഥികൾ. ​2014ൽ രൂപവത്​കരിച്ച ഐക്യസർക്കാറിൽ അധികാരം പങ്കിട്ടുവരുകയായിരുന്നു ഇരുവരും. ​ പ്രസിഡൻറ്​ സ്​ഥാനത്തേക്ക്​ മത്സരിക്കുന്ന 13 പേരിൽ ഗുൽബുദ്ദീൻ ഹിക്​മത്യാരും ഉണ്ട്​. രാജ്യത്തുടനീളം 4942 പോളിങ്​ ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്​. വോ​ട്ടെടുപ്പ്​ നടപടികൾക്കായി 26,000 നിരീക്ഷകരുമുണ്ട്​. വോ​ട്ടെടുപ്പിൽ പങ്കാളിയാവാൻ അഫ്​ഗാനുമായുള്ള അതിർത്തി പാകിസ്​താൻ തുറന്നുകൊടുത്തു.

നിലവിൽ 14,000 യു.എസ്​ സൈനികർ അഫ്​ഗാനിസ്​താനിലുണ്ട്​. കൂടാതെ, പരിശീലനത്തിനായി ആയിരക്കണക്കിന്​ നാറ്റോ സൈനികരും. വിദേശസൈനികരെ പൂർണമായി രാജ്യത്തുനിന്ന്​ പിൻവലിച്ചാൽ സമാധാന കരാറിൽ ഒപ്പുവെക്കാമെന്നാണ്​ താലിബാൻ മുന്നോട്ടുവെച്ച നിർദേശം. എന്നാൽ, സൈനികരെ പിൻവലിച്ചാൽ താലിബാൻ ആക്രമണം ശക്തമാക്കുമെന്നാണ്​ സർക്കാറി​​​െൻറ ഭയം. അഫ്​ഗാൻ സർക്കാറുമായി നേരിട്ട്​ സമാധാന ചർച്ചകൾക്കും താലിബാൻ തയാറല്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kabulafganisthanworld news
News Summary - Afghanistan presidential election- World news
Next Story