കാബൂളിൽ സമാധാനം പുനഃസ്ഥാപിക്കാൻ ധാരണ
text_fieldsകാബൂൾ: അഫ്ഗാനിസ്താനിൽ 18 വർഷം നീണ്ട യുദ്ധം അവസാനിപ്പിക്കാൻ താലിബാൻ-സർക്കാർ പ്ര തിനിധികൾ ഏകദേശ ധാരണയിലെത്തി. സമാധാനത്തിലേക്ക് ഒരുചുവടുമാത്രം ദൂരമെന്നാണ് ഔ ദ്യോഗിക പ്രതികരണം. ഖത്തറിലാണ് യു.എസ് മാധ്യസ്ഥ്യത്തിൽ പ്രതിനിധികളുടെ കൂടിക്കാഴ്ച നടന്നത്.
താലിബാനുമായുള്ള ചർച്ച വലിയ വിജയമാണെന്ന് യു.എസ് മാധ്യസ്ഥൻ സൽമായ് ഖലിൽസാദ് അവകാശപ്പെട്ടിരുന്നു. ദ്വിദിന കൂടിക്കാഴ്ചയിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം പൂജ്യമായി കുറക്കാനാണ് പ്രധാനമായും ധാരണയായത്. ചർച്ച പുരോഗമിക്കുന്നതിനിടയിലും താലിബാൻ നിരന്തരം ആക്രമണം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.