Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്​ഗാൻ സൈനിക​​െൻറ...

അഫ്​ഗാൻ സൈനിക​​െൻറ വെടിയേറ്റ്​ മൂന്ന്​ യു.എസ്​ സൈനികർ മരിച്ചു

text_fields
bookmark_border
അഫ്​ഗാൻ സൈനിക​​െൻറ വെടിയേറ്റ്​ മൂന്ന്​ യു.എസ്​ സൈനികർ മരിച്ചു
cancel

കാബൂൾ: അഫ്​ഗാനിസ്​താനിൽ നടന്ന വെടിവെപ്പിൽ മൂന്ന്​ യു.എസ്​ സൈനികർ കൊല്ലപ്പെട്ടു. സംയുക്​ത സൈനിക നീക്കത്തിനിടെ അഫ്​ഗാൻ കമാൻഡോയാണ്​ അമേരിക്കൻ സൈനികരെ വധിച്ചതെന്ന്​ നംഗഹാർ പ്രവിശ്യ ഗവർണറെ ഉദ്ധരിച്ച്​ ബി.ബി.സി റിപ്പോർട്ട്​​ ചെയ്​തു. യു.എസ്​ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ വെടിവെപ്പ്​ നടത്തിയ അഫ്​ഗാൻ സൈനികൻ കൊല്ലപ്പെ​െട്ടന്നാണ്​ റിപ്പോർട്ട്​. 

അതേ സമയം, സംഭവത്തിന്​ പിന്നിൽ തങ്ങളാണെന്ന്​ അവകാശപ്പെട്ട്​ താലിബാൻ രംഗത്തെത്തിയിട്ടുണ്ട്​. ​െഎ.എസിനും ശക്​തമായ സ്വാധീനമുള്ള മേഖലയിലാണ്​ യു.എസ്​ സൈനികർ കൊല്ലപ്പെട്ടിരിക്കുന്നത്​.

നേരത്തെ യു.എസ്​ സൈനികരുടെ ആക്രമണത്തിൽ രണ്ട്​ അഫ്​ഗാൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഹെൽമാൻഡിൽ ആക്രമണം നടത്തി തിരികെ വരു​േമ്പാഴാണ്​ യു.എസ്​ സൈനികർക്ക്​ നേരെ ആക്രമണമുണ്ടായതെന്നാണ്​ സൂചന. സംഭവത്തെ അപലപിക്കുന്നതായും അ​ന്വേഷണം ആരംഭിച്ചതായും യു.എസ്​ സൈനിക കേന്ദ്രങ്ങൾ അറിയിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:afganisthanUS soldiers
News Summary - Afghanistan: US soldiers 'killed by commando' in Achin district
Next Story