യു.എസിനു വെല്ലുവിളിയായി ചൈനയുടെ സംഹാരബോംബ്
text_fieldsബെയ്ജിങ്: യു.എസിന് മറുപടിയുമായി അത്യുഗ്രൻ പ്രഹരശേഷിയുള്ള ബോംബ് വികസിപ്പി ച്ച് ചൈന. മുമ്പ് ബോംബുകളുടെ മാതാവ് എന്ന പേരിൽ യു.എസ് സർവനാശിയായ ബോംബ് പ്രയോഗി ച്ചിരുന്നു. ചൈനയുടെ പ്രതിരോധ വ്യവസായരംഗത്തെ ഭീമനായ ‘നൗറിൻകോ’ (ചൈന നോർത് ഇൻഡസ ്ട്രീസ് ഗ്രൂപ് കോർപറേഷൻ ലിമിറ്റഡ്) ആണ് പുറത്തുവിട്ടത്.
ആണവേതര ആയുധങ്ങളിൽ കരുത്തുറ്റ ബോംബ് വികസിപ്പിച്ചതായി ദേശീയ മാധ്യമമായ േഗ്ലാബൽ ടൈംസും റിപ്പോർട്ട് ചെയ്തു.
എച്ച്- 6കെ എന്ന ബോംബർ ഉപയോഗിച്ച് സ്ഫോടനം നടത്തുന്നതിെൻറ വിഡിയോ ‘നൗറിൻകോ’ വെബ്സൈറ്റ് പുറത്തുവിട്ടു. ആദ്യമായി ഇത്ര സംഹാരശേഷിയുള്ള ബോംബ് പൊതുജനമധ്യത്തിൽ പ്രദർശിപ്പിക്കുന്നതെന്ന് സിൻഹുവ വാർത്ത ഏജൻസിയും റിപ്പോർട്ട് ചെയ്തു. 2017ൽ അഫ്ഗാനിസ്താനിൽ തീവ്രവാദവിരുദ്ധ പോരാട്ടത്തിെൻറ ഭാഗമായി യു.എസ് ജി.ബി.യു-43 /ബി ബോംബ് എന്ന ബോംബ് പ്രയോഗിച്ചിരുന്നു. ബോംബുകളുടെ മാതാവ് എന്നാണ് ഇത് അറിയപ്പെട്ടത്. അതിനു ബദലായാണ് ചൈനയുടെ നിർമാണം. യു.എസ് ബോംബിനെ അപേക്ഷിച്ച് ഭാരം കുറഞ്ഞതും ചെറുതുമാണെങ്കിലും പ്രഹരശേഷി കൂടുതലാണ്.
അഞ്ചു മുതൽ ആറു വരെ മീറ്റർ ആണ് നീളമെന്ന് ബെയ്ജിങ് കേന്ദ്രമായുള്ള സൈനിക വിശകലന വിദഗ്ധൻ വെയ് ദോങ്ഷു പറഞ്ഞു.
കെട്ടിടങ്ങളെയും കോട്ടകളെയും പ്രതിരോധ സംവിധാനങ്ങളെയുമെല്ലാം എളുപ്പം തകർത്തു തരിപ്പണമാക്കാൻ ബോംബിന് സാധിക്കുമെന്നാണ് ചൈനയുടെ അവകാശവാദം.
ജി.ബി.യു-43 /ബി ബോംബ് വഹിക്കാൻ വലിയ യുദ്ധവിമാനങ്ങൾ വേണെമന്നിരിക്കെ ചെറു ബോംബറുകളിലും ചൈനീസ് ബോംബ് കൊണ്ടുപോകാമെന്നാണ് അവകാശപ്പെടുന്നത്. നേരത്തെ യു.എസ് ബോംബിനെ വെല്ലുവിളിച്ച് റഷ്യ ‘ബോംബുകളുടെ പിതാവി’നെ വികസിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.