വന്മതിലിൽ ഒരു രാത്രി തങ്ങാൻ അവസരമൊരുക്കുന്ന മത്സരം ഉപേക്ഷിച്ചു
text_fieldsബെയ്ജിങ്: ലോകാത്ഭുതങ്ങളിൽ ഒന്നായ ചൈനയിലെ വന്മതിലിൽ ഒരു രാത്രി ചെലവഴിക്കാൻ അവസരമൊരുക്കുന്ന മത്സരം പ്രമുഖ വെബ്സൈറ്റായ എയർബി.എൻ.ബി പിൻവലിച്ചു. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കാൻ സാധ്യതയുള്ള അനുഭവത്തിന് അർഹത നേടാൻ ‘സാംസ്കാരിക വേർതിരിവുകൾ എങ്ങനെ ഇല്ലാതാക്കാം’ എന്ന വിഷയത്തിൽ 500 വാക്കുകളിൽ ഉപന്യാസം എഴുതാനായിരുന്നു ജനങ്ങളോട് ആവശ്യപ്പെട്ടത്.
എന്നാൽ, മത്സരത്തിന് സമ്മിശ്ര പ്രതികരണം ലഭ്യമായതും പൈതൃകബിംബത്തിന് നാശനഷ്ടങ്ങൾ സംഭവിക്കാൻ മത്സരം കാരണമാകും എന്നു കണ്ടുമാണ് പിൻവലിച്ചത്. ഇതുകൂടാതെ മത്സരത്തിന് പ്രാദേശിക ഭരണകൂടത്തിെൻറ അനുമതി ലഭിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്.
വിഭവസമൃദ്ധമായ അത്താഴവും വന്മതിലിലെ ഏതെങ്കിലുമൊരു നിരീക്ഷണസ്തൂപത്തിൽ സജ്ജമാക്കിയ കിടപ്പറയിൽ വിശ്രമവുമടക്കം വൻ സജ്ജീകരണങ്ങളോടുകൂടിയ പരിപാടിയായിരുന്നു മത്സരത്തിെൻറ ഭാഗമായി ഒരുക്കാൻ ഉദ്ദേശിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.