ഇന്ത്യയും പാകിസ്താനും ഒരുമിച്ച് നിൽക്കേണ്ട സമയമാണിത് -ശുഹൈബ് അക്തർ
text_fieldsഇസ്ലാമാബാദ്: കോവിഡ് വ്യാപന ഭീതിയിൽ കഴിയുന്ന ഇന്ത്യയും പാകിസ്താനും പരസ്പരം പിന്തുണച്ച് ഒരുമിച്ച് നി ൽക്കേണ്ട സമയമാണിതെന്ന് മുൻ പാകിസ്താൻ ക്രിക്കറ്റർ ശുഹൈബ് അക്തർ. ‘ഈ ദുരന്ത സമയത്ത് ഞങ്ങൾക്ക് വേണ്ടി 10,000 വ െൻറിലേറ്ററുകൾ ഇന്ത്യ നിർമിച്ചാൽ
പാകിസ്താൻ അത് എക്കാലവും ഓർക്കും. എന്നാൽ, നമുക്ക് നിർദേശിക്കാനല്ലേ കഴി യൂ. ബാക്കിയെല്ലാം അധികൃതരുടെ കൈകളിലല്ലേ’... അക്തർ പറഞ്ഞതായി പി.ടി.െഎ റിപ്പോർട്ട് ചെയ്യുന്നു.
കോവിഡ് പ്രതിരോധത്തിന് പണം കണ്ടെത്താൻ ഇന്ത്യ-പാക് ഏകദിന പരമ്പര നടത്തുന്നത് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘മൈതാനത്ത് എന്തു സംഭവിച്ചാലും, പരസ്പരം സഹായിക്കാൻ വേണ്ടി നടത്തുന്ന മത്സരത്തിൽ ഇരു ടീമുകളും ജയിക്കും’- അദ്ദേഹം പറഞ്ഞു. മത്സര വരുമാനം ഇരു രാജ്യങ്ങളിലെയും സർക്കാറുകൾക്ക് തുല്യമായി കൈമാറാമെന്നും അദ്ദേഹം നിർദേശിച്ചു.
അഫ്രീദിയുടെ സേവന പ്രവർത്തനങ്ങളെ പിന്തുണച്ചതിന് യുവ്രാജ് സിങ്ങിനും ഹർബജൻ സിങ്ങിനും വിമർശനം നേരിട്ടത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. അത് രാജ്യങ്ങളുടെയോ മതങ്ങളുടെയോ വിഷയമായിരുന്നില്ലെന്നും മനുഷ്യത്വത്തിെൻറ വിഷയമായിരുന്നെന്നും ശുഹൈബ് അക്തർ പറഞ്ഞു.
കമേൻറ്ററായി ഇന്ത്യയിൽ ഉണ്ടായിരുന്ന കാലത്ത് ഇന്ത്യക്കാർ നൽകിയ സ്നേഹത്തെയും അദ്ദേഹം സ്മരിച്ചു. ഇന്ത്യയിൽ നിന്ന് കിട്ടിയ വരുമാനത്തിെൻറ 30 ശതമാനത്തോളം കൂടെ ജോലി ചെയ്തിരുന്ന താഴ്ന്ന വേതനക്കാർക്ക് വേണ്ടിയാണ് ചിലവഴിച്ചത്. മുംബൈയിലെ ധാരാവി ചേരിയിലടക്കം മുഖം മറച്ച് പോയതും ആവശ്യക്കാർക്ക് പണം കൊടുത്തിരുന്നതും അക്തർ ഓർത്തെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.