ജപ്പാനിൽ അകിഹിതോ രാജാവ് 2018 ഏപ്രിൽ 30ന് സ്ഥാനമൊഴിയും
text_fieldsടോക്യോ: ജപ്പാൻ രാജാവ് അകിഹിതോ ഏപ്രിൽ 30ന് സ്ഥാനമൊഴിയും. ലോകത്തെ ഏറ്റവും പുരാതനമായ രാജകുടുംബത്തിലെ അംഗമായ അകിഹിതോ രണ്ടു പതിറ്റാണ്ടിനുശേഷം സ്ഥാനെമാഴിയുന്ന കാര്യം പ്രധാനമന്ത്രി ഷിൻസോ ആബെയാണ് പ്രഖ്യാപിച്ചത്. ഉത്തരവാദിത്തങ്ങളിൽ തുടരുന്നതിന് ആരോഗ്യപ്രശ്നങ്ങൾ തടസ്സമാകുന്നതിനാലാണ് 83കാരനായ അകിഹിതോ പദവിയൊഴിയുന്നത്.
അകിഹിതോയുടെ സ്ഥാനമൊഴിയലും യുവരാജാവിെൻറ സ്ഥാനാരോഹണവും ജപ്പാനിൽ ആഘോഷമാക്കാൻ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തൂ. മൂത്തമകനായ നറുഹിതോ രാജകുമാരൻ (57) അകിഹിതോയുടെ പിൻഗാമിയാകുമെന്നാണ് സൂചന. ജപ്പാനിൽ 2600 വർഷമായി അകിഹിതോയുടെ കുടുംബമാണ് രാജ്യം ഭരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.