മസ്ജിദുൽ അഖ്സയിൽ വീണ്ടും വിലക്ക്
text_fieldsജറൂസലം: മസ്ജിദുൽ അഖ്സയിൽ പ്രവേശിക്കുന്നതിൽ നിന്ന് ഫലസ്തീനികളെ വെള്ളിയാഴ്ചയും ഇസ്രായേൽ വിലക്കി. ജുമുഅ നമസ്കാരത്തിന് ആയിരങ്ങൾ എത്തിച്ചേരുന്നത് തടയാൻ 50 വയസ്സിൽ കുറഞ്ഞവരെ അഖ്സയിലേക്ക് കടത്തിവിട്ടില്ല. ഇത് സംഘർഷം കൂടുതൽ ശക്തമാകാൻ കാരണമായിരിക്കയാണ്. പ്രവേശനം തടയാൻ രാവിലെ മുതൽ കനത്ത സൈനികവ്യൂഹത്തെ ഇസ്രായേൽ അഖ്സപള്ളിക്ക് ചുറ്റും വിന്യസിച്ചു.
കിഴക്കൻ ജറൂസലമിലേക്കുള്ള വഴികൾ തടസ്സപ്പെടുത്തി. തുടർന്ന് പള്ളിയിലേക്ക് പ്രവേശിക്കാൻ കഴിയാതിരുന്നവർ വഴിയിൽ നമസ്കാരം നിർവഹിച്ചു. മെറ്റൽ ഡിറ്റക്ടറുകളും മറ്റും നീക്കിയെങ്കിലും ഇസ്രായേൽ മറ്റു നിയന്ത്രണങ്ങളിൽ ഇളവു വരുത്താൻ തയാറായിട്ടില്ല. നേരേത്ത, വെള്ളിയാഴ്ചക്കകം പ്രതിസന്ധി പരിഹരിക്കണമെന്ന് യു.എന്നും ജോർഡനും ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, ഗസ്സ അതിർത്തിയിലുണ്ടായ മറ്റൊരു സംഘർഷത്തിൽ കൗമാരക്കാരനെ ഇസ്രായേൽ വധിച്ചു. സംഭവത്തിൽ ഏഴു പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ജറൂസലമിൽ പ്രതിഷേധിക്കുന്ന ഫലസ്തീനികൾക്ക് െഎക്യദാർഢ്യം പ്രഖ്യാപിക്കാൻ ഹമാസിെൻറ ആഹ്വാനപ്രകാരം എത്തിയവർക്കു നേരെയാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.